കെവിന്‍ വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാനുവിന്‍റെ മാതാവ് ഹൈക്കോടതിയില്‍ 

439 0

കൊച്ചി: കെവിന്‍ വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുഖ്യപ്രതി ഷാനുവിന്‍റെ മാതാവ് രഹ്ന ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ തനിക്ക് പങ്കുള്ളതായി പോലീസ് വ്യക്തമാക്കിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് കേസില്‍ ഒരു പങ്കുമില്ല. കൊലപാതക വിവരം താനറിഞ്ഞില്ല. കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും രഹ്ന മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കേസില്‍ രഹ്നയെ കൂടി ഗൂഢാലോചനക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രഹ്നയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വാദം. ഇതിനിടെയാണ് അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമവുമായി രഹ്ന കോടതിയെ സമീപിച്ചിരിക്കുന്നത്. 

കേസില്‍ തന്നെ കുടുക്കാന്‍ അന്വേഷണം സംഘം ശ്രമിക്കുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രഹ്നയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം മകന്‍ ഷാനുവിനെയും ഭര്‍ത്താവ് ചാക്കോയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 
 

Related Post

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു

Posted by - Apr 24, 2018, 09:03 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയിൽ വീണ്ടും  വർദ്ധനവ്. പെട്രോള്‍ വിലയില്‍ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയാണ്…

അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ്: സോണിയഗാന്ധിയുടെ പേര് മിഷേല്‍ പരാമര്‍ശിച്ചതായി ഇഡി

Posted by - Dec 29, 2018, 04:46 pm IST 0
ന്യൂ​ഡ​ല്‍​ഹി: അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ച്ചെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). കോ​ട​തി​യി​ലാ​ണ് ഇ​ഡി…

യതീഷ്ചന്ദ്രയ്ക്ക് ബിജെപി അവാര്‍ഡ് നല്‍കും;എ എന്‍ രാധാകൃഷ്ണന്‍

Posted by - Dec 2, 2018, 08:32 am IST 0
കൊച്ചി : ശബരിമലയില്‍ ബിജെപി പ്രതിഷേധങ്ങളെ തടഞ്ഞ് വിവാദനായകനായി മാറിയ എസ് പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി. യതീഷ്ചന്ദ്രയ്ക്ക് ബിജെപി അവാര്‍ഡ് നല്‍കും.അതെന്താണെന്ന് ഉടന്‍ വ്യക്തമാക്കുമെന്നും ഉടന്‍…

കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി

Posted by - Nov 28, 2018, 01:19 pm IST 0
കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, കെ സുരേന്ദ്രന് മറ്റൊരു കേസില്‍…

യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍

Posted by - Jul 4, 2018, 11:32 am IST 0
റാഞ്ചി: ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയില്‍ മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍. സ്‌കൂളിന് സമീപത്ത് നിന്നാണ് ഹരി ഹെംബ്രാം (26)…

Leave a comment