മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു

253 0

ജമ്മുകാശ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്.  ഇന്നലെ വൈകുന്നേരം അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ബൈക്കിലെത്തിയ മൂവര്‍സംഘം അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. 

ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ടുപേരുടെയും മുഖങ്ങള്‍ തുണി ഉപയോഗിച്ച്‌ മറച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. 2000ത്തില്‍ ബുഖാരിക്കു നേരെ ആക്രമണം നടന്ന അന്നുമുതല്‍ അദ്ദേഹം പൊലീസ് സംരക്ഷണത്തിലായിരുന്നു. അക്രമികളെ തടുക്കാന്‍ ശ്രമിച്ച രണ്ട് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടു. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാഷ്മീരില്‍ ആക്രമണം നടക്കുന്നത്.
 

Related Post

ആള്‍ക്കൂട്ട ആക്രമണം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര് : മോഹൻ ഭഗവത് 

Posted by - Oct 8, 2019, 04:12 pm IST 0
നാഗ്പൂര്‍: ആള്‍ക്കൂട്ട ആക്രമണം പാശ്ചാത്യ നിര്‍മിതിയാണെന്നും ഭാരതത്തിന്റെ യശസിന് കളങ്കമാണെന്നും ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പ്രസ്താവിച്ചു. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു…

KSRTC ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങും

Posted by - Apr 19, 2020, 11:01 am IST 0
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണില്‍ ഇളവുവരുത്താന്‍ തീരുമാനമായതോടെ തിങ്കളാഴ്ച മുതല്‍ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്രകള്‍…

മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികളടച്ച്‌ മുംബൈക്കാരന്‍ 

Posted by - Sep 14, 2018, 07:41 pm IST 0
മുംബൈ: ദദറാവോ ബില്‍ഹോര എന്ന മുംബൈക്കാരന്റെ ദിനചര്യയാണ് റോഡിലെ കുഴികളടക്കുന്നത്. മരിച്ചു പോയ മകനുവേണ്ടിയാണ് മൂന്ന് വര്‍ഷമായി ബില്‍ഹോര ഈ പ്രവര്‍ത്തി ചെയ്യുന്നത്. 600 കുഴികളാണ് മുന്ന്…

സ്കൂള്‍ ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ മരിച്ചു

Posted by - Jan 5, 2019, 11:50 am IST 0
ഷിംല: ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ സ്കൂള്‍ ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ബസ്…

രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ്

Posted by - Apr 15, 2019, 06:59 pm IST 0
ദില്ലി: റഫാല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ കേസ്. ഇത് സംബന്ധിച്ച് സുപ്രീംകോടതി രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 22…

Leave a comment