കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

288 0

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ലഫ്.ഗവര്‍ണറുടെ നടപടി. പൊടിക്കാറ്റും കൊടുംചൂടും മൂലം ജനജീവിതം ദുസഹമായതോടെ ഡല്‍ഹിയിലെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തത്കാലത്തേക്കു നിരോധിച്ച്‌ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലാണ് ഉത്തരവിറക്കിയത്. 

മലിനീകരണം ലഘൂകരിക്കുന്നതു ലക്ഷ്യമിട്ട് ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുമെന്നും ലഫ്.ഗവര്‍ണര്‍ അറിയിച്ചു. ഈ മാസം 17 വരെയാണ് നിരോധനത്തിനു പ്രാബല്യമുണ്ടാകുക. തുടര്‍ച്ചയായ മൂന്നാം ദിവസവും ഡല്‍ഹിയില്‍ പൊടിക്കാറ്റ് ശക്തമായി തുടരുകയാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നു-നാലു ദിവസത്തേക്കുകൂടി വീടിനു പുറത്ത് സമയം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. 

Related Post

22 ഓളം ആപ്പുകള്‍ ഡിലീറ്റ് ചെയ്ത് പ്ലേസ്റ്റോര്‍

Posted by - Dec 10, 2018, 10:34 pm IST 0
ആപ്പുകള്‍ പലതും ഡിലീറ്റ് ചെയ്ത് പ്ലേസ്റ്റോര്‍. 22 ഓളം ആപ്പുകളാണ് ഇപ്പോള്‍ പ്ലേ സ്റ്റോര്‍ അടുത്തിടെ നീക്കം ചെയ്തിരിക്കുന്നത്. പരസ്യ ദാതാക്കളില്‍ നിന്ന് പണം തട്ടിയ ആപ്പുകളാണിവ…

സ്കൂളുകൾ, ക്ഷേത്രങ്ങൾ കശ്മീരിൽ വീണ്ടും തുറക്കും: ജി കിഷൻ റെഡ്ഡി

Posted by - Sep 24, 2019, 10:14 am IST 0
ബെംഗളൂരു: കാശ്മീർ താഴ്‌വര സാധാരണ നിലയിലായതിനാൽ  വർഷങ്ങളായി അടച്ചിട്ടിരുന്ന നൂറുകണക്കിന് ക്ഷേത്രങ്ങളും സ്‌കൂളുകളും വീണ്ടും തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി. "താഴ്വരയിൽ, ക്ഷേത്രങ്ങളെയും…

ഉറാനിലെ ഒ‌എൻ‌ജി‌സിയിൽ തീ പിടുത്തം 

Posted by - Sep 3, 2019, 10:01 am IST 0
നവി മുംബൈ: നവി മുംബൈയിലെ ഉറാനിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻ‌ജിസി) കോൾഡ് സ്റ്റോറേജ് കേന്ദ്രത്തിൽ വലിയ തീപിടുത്തമുണ്ടായി. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. തീ…

സംസ്ഥാനത്ത് ഇന്ന് മുതൽ നോക്കുകൂലി ഇല്ല : തൊഴില്‍ വകുപ്പ് ഉത്തരവിറക്കി

Posted by - May 1, 2018, 07:51 am IST 0
തിരുവനന്തപുരം: സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നുമുതല്‍ സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ച്‌ തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. ചുമട്ട് തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവര്‍ണറുടെ…

നിര്‍ഭയകേസ് പ്രതി വിനയ് ശര്‍മ ജയിലിനുളളില്‍ സ്വയം പരിക്കേല്‍പിച്ചു

Posted by - Feb 20, 2020, 11:14 am IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപെട്ട് കഴിയുന്ന  നാല് പ്രതികളിലൊരാളായ വിനയ് ശര്‍മ ജയിലിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സെല്ലിനുള്ളിലെ ചുമരില്‍ തലയിടിച്ചാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചത്.…

Leave a comment