റഫാല്‍ ഇടപാട്; റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും

262 0

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ റഫാല്‍ ഇടപാട് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. വിമാനങ്ങളുടെ വില വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന.

രണ്ട് വോള്യങ്ങളിലായാണ് സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വിമാനങ്ങളുടെ വില സി.എ.ജിയുടെ പരിശോധനക്ക് വിധേയമായിട്ടില്ലെന്നാണ് സൂചന. കരാറിലേക്കെത്തിച്ചേര്‍ന്ന നടപടിക്രമങ്ങളും വിമാനത്തിന്റെ കാര്യശേഷിയുമാണ് സി.എ.ജി പരിശോധിച്ചത്.

യു.പി.എ കാലത്തെ കരാറുമായി നിലവിലെ കരാര്‍ താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലും ഫ്രഞ്ച് സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരവും വില വിവരങ്ങള്‍ പരസ്യമാക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

സി.എ.ജി റിപ്പോര്‍ട്ടിനെ വില കല്‍പിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വേണ്ടി പടച്ചുണ്ടാക്കിയ സി.എ.ജി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Related Post

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി

Posted by - Feb 7, 2020, 04:35 pm IST 0
ബെയ്ജിങ്: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മാര്‍ച്ച് 14 മുതല്‍ 25 വരെ നടത്താനിരുന്ന ചൈനീസ് പര്യടനം റദ്ദാക്കി. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ…

കര്‍ണാടകയില്‍ നാളെ നിര്‍ണായക ദിനം; വിശ്വാസ വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

Posted by - May 18, 2018, 11:57 am IST 0
നാളെ കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്. നാളെ വൈകീട്ട് 4 മണിക്കാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനെ എതിര്‍ത്ത് ബിജെപി രംഗത്തു വന്നു. വോട്ടെടുപ്പിന് സാവകാശം വേണമെന്ന് ബിജെപി. എന്നാല്‍ വോട്ടെടുപ്പിന്…

വൈറസ് ബാധയെ ഭയന്ന് ജീവനൊടുക്കിയ ആളുടെ റിസൾട്ട് നെഗറ്റീവ്

Posted by - Mar 29, 2020, 05:45 pm IST 0
ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ 56കാരനാണ് വൈറസ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന്…

ഉന്നാവോയില്‍ വൈറലായ പീഡന വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Posted by - Jul 6, 2018, 01:37 pm IST 0
ഉത്തര്‍പ്രദേശ്: ഉന്നാവോയില്‍ വൈറലായ പീഡന വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍, ആകാശ് എന്നിവരെയാണ് ഉന്നാവോ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഒരു…

ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം 

Posted by - Apr 22, 2018, 08:46 am IST 0
ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം  പ്രവാചകൻ മുഹമ്മദ് നബിക്ക് ധ്യാനത്തിനിടെ ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഹിറാ ഗുഹ ഉൾപ്പെടുന്ന ജബൽ നൂർ…

Leave a comment