വാളയാറില്‍ ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ചുമരണം  

314 0

പാലക്കാട്: വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നിവാനും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ച നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കൊയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ഷെറിന്‍, റയാന്‍, ഫൈറോജാ ബീഗം, മുഹമ്മദ് ഷാജഹാന്‍, ആല്‍ഫ സൂഫിയ എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന ഓമ്‌നിവാനില്‍ 12 പേരാണുണ്ടായിരുന്നത്. കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നതിനിടെ ഓമ്‌നിവാന്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാലക്കാട് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴ് പേരില്‍ മൂന്ന് പേരെ കോവൈ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Post

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടിവരും : ബി. ഗോപാലകൃഷ്ണന്‍

Posted by - Dec 26, 2019, 02:09 pm IST 0
കോഴിക്കോട്: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന് ബിജെപി നേതാവ്  ബി. ഗോപാലകൃഷ്ണന്‍. എന്‍പിആര്‍ പിണറായി വിജയനെക്കൊണ്ട് തന്നെ കേരളത്തില്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും…

കൈരളി സമാജം കൽവ ഓണാഘോഷം ഒക്ടോബർ 20 ന്

Posted by - Oct 18, 2024, 07:23 pm IST 0
താനെ:കൈരളി സമാജം കൽവയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്തപ്പെടുന്നു. കൽവയിലുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ഓണാഘോഷം നടക്കുക.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…

മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു

Posted by - Dec 20, 2019, 08:08 pm IST 0
കൊച്ചി: മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു തോമസ് ചാണ്ടി.…

അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത്  

Posted by - Mar 6, 2021, 10:30 am IST 0
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തലസ്ഥാനനഗരിയിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനത്തിനാണ് അദേഹം തിരുവനന്തപുരത്തെത്തുന്നത്. കേന്ദ്ര…

പതിനായിരങ്ങള്‍ സത്യവിശ്വാസസംരക്ഷണ ചങ്ങലയില്‍ പങ്കെടുത്തു 

Posted by - Nov 4, 2019, 01:59 pm IST 0
മണര്‍കാട്: പൂര്‍വപിതാക്കള്‍ പകര്‍ന്നുനല്‍കിയ സത്യവിശ്വാസം ഭൂമിയും സൂര്യചന്ദ്രന്മാരും ഉള്ളിടത്തോളംകാലം കാത്തുസൂക്ഷിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ പതിനായിരങ്ങള്‍ സത്യവിശ്വാസ സംരക്ഷണ ചങ്ങലയില്‍ പങ്കെടുത്തു  . നീതിനിഷേധത്തിനും, പള്ളികളും സെമിത്തേരികളും കൈയേറുന്നതിനും എതിരേയാണ്…

Leave a comment