ചങ്കിടിപ്പോടെ സിപിഎമ്മും പിണറായിയും; യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധി; ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി

538 0

തിരുവനന്തപുരം: സാധാരണ ഗതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര നിര്‍ണായകമാവാറില്ല .ഇക്കുറി പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം

ഭരണമികവിന്റെയും നവോത്ഥാന മതേതര മൂല്യങ്ങളുടെ സംരക്ഷകരെന്ന പ്രതിച്ഛായയുടെയും പിന്‍ബലത്തില്‍ മല്‍സര രംഗത്ത് ആത്മവിശ്വാസത്തോടെ ആദ്യ മെത്തിയ എല്‍ഡിഎഫിന് കുറഞ്ഞ പക്ഷം കഴിഞ്ഞ തവണ ലഭിച്ച എട്ടു സീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്കു മുന്‍പില്‍ പറഞ്ഞു നില്‍ക്കുക ബുദ്ധിമുട്ടാകും .അത്രയൊന്നും ആത്മവിശ്വാസമില്ലാതിരുന്ന യുഡിഎഫിനെയും ശബരിമല മാത്രം ശരണമാക്കിയ എന്‍ ഡി എ യെയും നേരിട്ടിട്ടും സീറ്റ് കുറഞ്ഞാല്‍ അത് ജനം പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുത്തതു കൊണ്ടാണെന്ന് സമ്മതിക്കേണ്ടി വരും .അത് ഏറ്റവുമധികം പ്രതിരോധത്തിലാക്കുക സി പി എമ്മിനെയും പ്രത്യേകിച്ച് മുഖ്യമന്തി പിണറായി വിജയനെയുമാകും .ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന്റെ ഗുണഫലം യുഡിഎഫിന് ലഭിക്കുകയും ശബരിമല പ്രശ്‌നത്തിന്റെ പേരില്‍ പരമ്പരാഗതമായി ലഭിച്ചു പോന്ന ഹൈന്ദവ വോട്ടുകളില്‍ വിള്ളലുണ്ടാവുകയും ചെയ്താലും വിമര്‍ശനത്തിന്റെ കുന്തമുന ശബരിമല പ്രശ്‌നത്തില്‍ ഏതാണ്ട് ഏകപക്ഷീയമായി കടുത്ത നിലപാട് സ്വീകരിച്ച പിണറായി വിജയനായിരിക്കും .ഒപ്പം ഭൂരിപക്ഷ വര്‍ഗീയതക്ക് വളം വച്ചു എന്ന ആരോപണവും മുന്നണിയും സിപിഎമ്മും നേരിടേണ്ടി വരും .ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യത്തോെടെ ഭരണപരവും രാഷ്ട്രീയ പരവുമായ നയങ്ങള്‍ ആവിഷ്‌കരിക്കുന്ന മുന്നണിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ ബുദ്ധിമുട്ടാവുന്ന സാഹചര്യം സൃഷ്ടിക്കും .മാത്രമല്ല ദേശീയ തലത്തില്‍ നിലനില്‍പ്പിനായി പോരാടുന്ന സി പി എമ്മിനും സി പി ഐ ക്കും വിശാല സഖ്യങ്ങള്‍ രൂപീകരിക്കുന്നതില്‍ നിന്ന് കടിഞ്ഞാണിടുന്ന സി പി എമ്മിന്റെ കേരള നേതൃത്വം   ഇവിടെയുണ്ടാകുന്ന തോല്‍വി കേന്ദ്ര നേതൃത്വത്തോട് വിശദീകരിക്കാന്‍ പണിപ്പെടേണ്ടിയും വരും .

രാഹുല്‍ ഗാന്ധിയിലും ന്യൂനപക്ഷ ഏകീകരണത്തിലും പ്രതീക്ഷ പുലര്‍ത്തുന്ന യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധിയാകുമെന്നത് വൈരുധ്യ മെന്നു തോന്നാമെങ്കിലും അതാണ് സത്യം.  അതിനുമപ്പുറം കേന്ദ്രത്തില്‍ ഒരിക്കല്‍ കൂടി എന്‍ ഡി എ അധികാരത്തില്‍ വന്നാല്‍ നേതാക്കളെയും അണികളെയും പിടിച്ചു നിര്‍ത്തുകയെന്നത് യഥാര്‍ത്ഥ വെല്ലുവിളി .ഇനി തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ഈ തിരഞ്ഞെടുപ്പ് യുഡിഎഫിന്റെ വാട്ടര്‍ ലൂ ആകുകയും ചെയ്യും .

അതേ സമയം ഈ തെരഞ്ഞെടുപ്പ് ഏറ്റവുമധികം നിര്‍ണായകമാവുക ബിജെപിയുടെ സംസ്ഥാന ഘടകത്തിനാവും .കുറഞ്ഞ പക്ഷം ഒരു സീറ്റിലെങ്കിലും ജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം ഈ രൂപത്തില്‍ തുടരില്ല .ശബരിമല എന്ന വിഷയത്തെ സജീവ തെരഞ്ഞെടുപ്പ് ചർച്ചയാക്കി നിലനിർത്തിയ ബി ജെ പി സംസ്ഥാന നേതൃത്വത്തിന് ഇന്നത്തെ മാറിയ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ ഒരു വിജയം അനിവാര്യമാണ്.

Related Post

അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ

Posted by - Mar 11, 2018, 08:15 am IST 0
അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ നമ്മുടെ നാട് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ. കൃതി എന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് സംബന്ധിച്ച ചർച്ചയിലാണ്…

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

Posted by - Dec 4, 2018, 11:43 am IST 0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. അതേസമയം, നിയമസഭയില്‍ ബന്ധു നിയമനവിവാദം സംബന്ധിച്ച്‌ ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി…

റിമാൻഡിലായ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും

Posted by - Mar 29, 2019, 04:39 pm IST 0
കോഴിക്കോട്: ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിലായ യുവമോർച്ച സംസ്ഥാന പ്രസിഡന്റും ബിജെ പി കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥിയുമായ കെപി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട…

യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്ര

Posted by - Dec 9, 2018, 04:33 pm IST 0
തിരുവനന്തപുരം: എഎന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ജനാധിപത്യപരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന ആവശ്യവുമായി യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം.…

ഹിന്ദുക്കളുടെ സഹിഷ്ണുത ബലഹീനതയായി കാണരുത് : ദേവേന്ദ്ര ഫഡ്‌നാവിസ് 

Posted by - Feb 22, 2020, 03:22 pm IST 0
മുംബൈ: രാജ്യത്തെ ഹിന്ദു, മുസ്ലിം ജനതയ്ക്കുള്ളില്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗം നടത്തിയ വാരിസ് പത്താന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിന്റെ മറുപടി. ഇന്ത്യയില്‍ ഹിന്ദുക്കള്‍…

Leave a comment