ആരു വാഴുമെന്നും വീഴുമെന്നും ഉറപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം; എക്‌സിറ്റ് പോളുകളെ തള്ളിയും തോളേറ്റിയും പാര്‍ട്ടികള്‍

311 0

പതിനേഴാം ലോക്‌സഭയുടെ അന്തിമ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കണക്കുക്കൂട്ടലുകളുടെ ഉറക്കമില്ലാ രാത്രിയാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ഈ അവസാന നിമിഷങ്ങൾ. മെയ് 19 നു നടന്ന ഏഴാം ഘട്ടത്തിലേതും അവസാനത്തേതുമായ തെരഞ്ഞെടുപ്പിന് ശേഷം വന്ന എക്സിറ്റ് പോളുകൾ എല്ലാം ത്തന്നെ ബിജെപി ക്കും എൻഡിഎ ക്കും മികച്ച വിജയമാണ് പ്രവചിക്കുന്നത്.

ഒന്നരമാസത്തോളം നീണ്ട തെരഞെടുപ്പ് പ്രചാരണത്തിലുടനീളം ആവേശപൂർവം പോരാടിയ കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും ചെറുതായെങ്കിലും നെഞ്ചിടിപ്പേറ്റുന്നതാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. 

എന്നാൽ അത്രമാത്രം വിശ്വാസത്തിലെടുക്കേണ്ടതുണ്ടോ എക്സിറ് പോളുകൾ? എത്രത്തോളം യാഥാർഥ്യത്തോട് ചേർന്ന് കിടക്കുന്നതാണ് ഇത്തരം പ്രവചനങ്ങൾ? 

തെരഞ്ഞെടുപ്പു ഫലപ്രവചനം ശാസ്ത്രമാണെന്നാണ് വയ്പ് .ഒരു പരിധി വരെ ശാസ്ത്രീയമായി ചെയ്യാന്‍ കഴിയും എന്നതാണ് ശരി .പാശ്ചാത്യ രാജ്യങ്ങളില്‍ അങ്ങിനെ ചെയ്യുന്നുമുണ്ട്  .അഭിപ്രായ സര്‍വേകളുടേയും എക്‌സിറ്റ് പോളുകളുടെയും ഫല സൂചനകള്‍ അവിടെ പലപ്പോഴും ഫലിക്കാറുമുണ്ട്. ഭയരഹിതമായ സാമൂഹിക സാഹചര്യവും ഉന്നതമായ രാഷ്ട്രീയ ബോധവും സത്യം പറയാന്‍ വോട്ടര്‍മാര്‍ക്ക് സാഹചര്യമൊരുക്കുന്നതും  വോട്ടര്‍മാരുടെ എണ്ണം താരതമ്യേന കുറവായിരിക്കുന്നത് വിശകലനങ്ങളെ കുറെക്കൂടി കൃത്യമാക്കുന്നതും അതിനു കാരണമാകുന്നു .എന്നിട്ടും കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്ലാ അഭിപ്രായ സര്‍വ്വേകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും തെറ്റി .ഹിലരി ക്‌ളിന്റനു മേല്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ആരും പ്രവചിച്ചിരുന്നില്ല .

അപ്പോള്‍ പിന്നെ ഇന്ത്യയിലോ ? കിട്ടിയ സ്ഥിതി വിവരക്കണക്കുകളുടെ മാത്രം അടിസ്ഥാനത്തിലുള്ള ഫലപ്രവചനത്തിന് പരിമിതികളുണ്ട് .ഒപ്പം വലുപ്പത്താലും വൈവിധ്യത്താലും സങ്കീര്‍ണമായ ഇന്ത്യ എന്ന രാജ്യത്തെ എണ്‍പതു കോടി വോട്ടര്‍മാരുടെ മനസറിയുക എന്ന വലിയൊരു കടമ്പയും.

അപ്പോള്‍ പിന്നെ എന്‍ ഡി എ യുടെ വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്നോ ? അല്ല. എക്സിറ്റ് പോളുകളുടെ പ്രവചനങ്ങൾക്കുപരിയായി ഭരണമുന്നണിക്കു അനുകൂലമായ നിരവധി ഘടകങ്ങൾ പ്രകടമായും അദൃശ്യമായും കാണാവുന്നതാണ്. അതിനു പ്രധാന കാരണം ഭിന്നിച്ചു നില്‍ക്കുന്ന എന്‍ ഡി എ ഇതരകക്ഷികളാണ് താനും. ബിജെപിയെ ഏതുവിധേനയും അധികാരത്തിൽനിന്ന് മാറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ധ്രുവങ്ങളിലുള്ള പ്രതിപക്ഷ പാർട്ടികൾ ഐക്യപ്പെടുന്നുണ്ടെങ്കിലും രാജ്യത്തിൻറെ മുൻകാല ചരിത്രം പരിശോധിക്കുമ്പോൾ അതിന്റെ ആയുസ് പ്രവചിക്കുക പ്രയാസമാണ്. 

അതുകൊണ്ട് തന്നെ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്ര സീറ്റുകള്‍ കിട്ടിയില്ലെങ്കിലും കടുത്ത അടിയൊഴുക്കള്‍ ഉണ്ടായില്ലെങ്കില്‍എന്‍ ഡി എ ഏറ്റവും വലിയ സഖ്യമാകാനും  അങ്ങിനെ വന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും എന്‍ ഡി എ മന്ത്രി സഭ രൂപീകരിക്കാനും സാധ്യത ഏറെയാണ്. കൂട്ടലുകൾക്കും കിഴിക്കലുകൾക്കും ഇനി മണിക്കൂറുകളുടെ ആയുസ് മാത്രം.

Related Post

കീഴാറ്റൂര്‍ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് പി.ജയരാജൻ  

Posted by - Mar 21, 2018, 11:19 am IST 0
കീഴാറ്റൂര്‍ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് പി.ജയരാജൻ കീഴാറ്റൂർ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു. കീഴാറ്റൂർ സമരത്തിന് നേതൃത്വം നൽകുന്ന സമര നേതാവ് നോബിളിന്…

ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം

Posted by - Nov 11, 2018, 09:47 am IST 0
കോഴിക്കോട്: ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം. കോഴിക്കോട്ട് തുടങ്ങുന്ന സമ്മേളനത്തില്‍ നിലവിലുളള പ്രധാന ഭാരവാഹികളൊക്കെ മാറുമെങ്കിലും, 37 വയസ്സ് പിന്നിട്ട എ എ റഹീമിനെ…

സ​ജ്ജ​ന്‍ കു​മാ​ര്‍ പാ​ര്‍​ട്ടി അം​ഗ​ത്വം രാ​ജി​വ​ച്ചു

Posted by - Dec 21, 2018, 03:48 pm IST 0
ന്യൂ​ഡ​ല്‍​ഹി: സി​ക്ക് വി​രു​ദ്ധ ക​ലാ​പ​ക്കേ​സി​ല്‍ ശി​ക്ഷിക്കപ്പെട്ട മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജ്ജ​ന്‍ കു​മാ​ര്‍ പാ​ര്‍​ട്ടി അം​ഗ​ത്വം രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കൈ​മാ​റി. ഹൈക്കോടതി…

ഐഎസ്‌ആര്‍ഒ ചാരക്കേസ് : സുപ്രീംകോടതി വിധി ഇന്ന് 

Posted by - Sep 14, 2018, 07:40 am IST 0
ന്യൂഡല്‍ഹി : ഐഎസ്‌ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. വിവാദമായ…

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍ വിജയം 

Posted by - Jun 13, 2018, 01:05 pm IST 0
ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് വിജയം. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10,256 വോട്ടിന് ലീഡ് ചെയ്ത ശേഷമാണ് സൗമ്യ…

Leave a comment