കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം: രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  

18 0

കോട്ടയം: കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മണര്‍കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എഎസ്‌ഐ പ്രസാദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. മണര്‍കാട് സ്വദേശി നവാസ് ( 27) ആണ് മരിച്ചത്. ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മദ്യപിച്ച് ബഹളം വെയ്ക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രിമുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തിയ നവാസിനെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനു മുമ്പാണ് സംഭവം.

ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ നവാസ് അരമണിക്കൂറിന് ശേഷവും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സംശയം തോന്നി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ നവാസിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം നവാസിന്റെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്തുവന്നു. പൊലീസ് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് സംഭവത്തില്‍  പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു.

Related Post

വെണ്മണി ദമ്പതിമാരുടെ കൊലപാതകം; പ്രതികൾ വിശാഖപട്ടണത്തിൽ പിടിയിൽ

Posted by - Nov 13, 2019, 01:41 pm IST 0
ആലപ്പുഴ : വെണ്മണിയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് സ്വദേശികളെ വിശാഖപ്പട്ടണത്ത് നിന്ന് റെയിൽവെ സുരക്ഷാ സേന പിടികൂടി. ലബിലു, ജുവൽ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ ചിത്രം പതിപ്പിച്ച…

'ട്രാഫിക് പിഴ ചുമത്താൻ  സ്വകാര്യ കമ്പനി';കരാറില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

Posted by - Feb 18, 2020, 07:12 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് പിഴ ചുമത്തലിലും ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പോലീസിന് നല്‍കുന്നതിന്റെ ചുമതല സിഡ്‌കോയെ…

ടി. പത്മനാഭന്  വൈക്കം മുഹമ്മദ് ബഷീർ അവാർഡ്   

Posted by - Dec 8, 2019, 06:08 pm IST 0
സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ നൽകുന്ന അവാർഡ് ടി. പത്മനാഭന്. മരയ എന്ന കഥാസമാഹാരത്തിനാണ് പത്മനാഭന് അവാർഡ് ലഭിച്ചത്. 50,000 രൂപയും  പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബഷീറിന്റെ…

മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നത്: പി മോഹനൻ   

Posted by - Nov 19, 2019, 05:08 pm IST 0
കോഴിക്കോട് :  മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. താമരശ്ശേരിയിൽ വെച്ച് നടന്ന കെ.എസ്.കെ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ…

മരടിലെ എല്ലാ വിവാദ ഫ്ലാറ്റ്  ഉടമകള്‍ക്കും 25 ലക്ഷം നല്‍കണം, നിര്‍മാതാക്കള്‍ 20 കോടി കെട്ടിവെക്കണം: സുപ്രീം കോടതി

Posted by - Oct 25, 2019, 03:31 pm IST 0
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന്  പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നിര്‍മാതാക്കള്‍ നല്‍കണമെന്നും ഇതിനായി 20 കോടി…

Leave a comment