പൂരം കാണണമെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം; പത്തുവയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല  

656 0

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇത്തവണ പത്തുവയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല.  45 വയസു കഴിഞ്ഞവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ വേദികളിലേക്കു പ്രവേശിപ്പിക്കൂ. അതല്ലെങ്കില്‍ 72 മണിക്കൂറിനു മുമ്പെങ്കിലും കോവിഡ് നെഗറ്റീവാണെന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധനാരേഖ നല്‍കണം.

പൂര നടത്തിപ്പു സംബന്ധിച്ച് ഉന്നതതല യോഗത്തിലേതാണ് തീരുമാനം. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സാന്നിധ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണു തീരുമാനം. പൂരത്തിനു പ്രൗഢി കുറയ്ക്കില്ലെന്നും എല്ലാ ചടങ്ങുകളും സാധാരണപോലെ നടത്തുമെന്നൂം ദേവസ്വങ്ങളും അധികൃതരും വ്യക്തമാക്കി. വെടിക്കെട്ട്, കുടമാറ്റം അടക്കമുള്ള ചടങ്ങുകളും നടത്തും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരിക്കും ചടങ്ങുകള്‍.

പാസുകള്‍ നല്‍കാനായി ദേവസ്വങ്ങള്‍ ആവശ്യത്തിനു കൗണ്ടറുകള്‍ സജ്ജമാക്കും. പൂരപ്പറമ്പിലേക്കു നിയന്ത്രണമില്ലാതെ ആള്‍ക്കൂട്ടത്തെ കടത്തിവിടുന്നതു പ്രായോഗികമല്ലെന്ന് ഉന്നതതല യോഗത്തിനു ശേഷം ദേവസ്വങ്ങള്‍ക്കു വേണ്ടി പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് പൂരം നടത്തുന്ന കാര്യത്തില്‍ യോജിപ്പാണെന്ന് ദേവസ്വങ്ങള്‍ വ്യക്തമാക്കി.

ആരോഗ്യ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരാകും രേഖകള്‍ പരിശോധിക്കുക. ആള്‍ക്കൂട്ട നിയന്ത്രണത്തിനു പോലീസുമായി ചേര്‍ന്ന് നടപടികളെടുക്കും. തേക്കിന്‍കാട് മൈതാനത്തേക്കുള്ള 19 ഉപറോഡുകളിലും ചെക്പോയിന്റുണ്ടാകും. നഗരത്തിലേക്കുള്ള പ്രധാന റോഡുകളും അടയ്ക്കും.

Related Post

കൈരളി സമാജം കൽവ ഓണാഘോഷം ഒക്ടോബർ 20 ന്

Posted by - Oct 18, 2024, 07:23 pm IST 0
താനെ:കൈരളി സമാജം കൽവയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്തപ്പെടുന്നു. കൽവയിലുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ഓണാഘോഷം നടക്കുക.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…

ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തെലങ്കാനയില്‍ അറസ്റ്റില്‍

Posted by - Dec 5, 2019, 02:46 pm IST 0
ഹൈദരാബാദ്: ആക്ടിവിസ്റ്റും ഭൂമാത ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി തെലങ്കാനയില്‍ അറസ്റ്റില്‍. തെലങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര്‍ റാവുവിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചതിനാണ് തൃപ്തിയേയും സംഘത്തേയും സംസ്ഥാന…

ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

Posted by - Dec 29, 2019, 10:16 am IST 0
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടിയിൽ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ ആരോപണവുമായി…

കരുണ സംഗീത നിശ: പ്രാഥമിക 

Posted by - Feb 18, 2020, 04:17 pm IST 0
കൊച്ചി: കരുണ സംഗീത നിശ നടത്തിയതിന്റെ  പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന ബി.ജെ.പി. നേതാവ്  സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍…

പൊലിസിനും ഡി.ജി.പി ലോക്നാഥ് ബഹ്റക്കുമെതിരെ  ക്ലീൻചിറ്റ് നൽകി മുഖ്യമന്ത്രി

Posted by - Feb 13, 2020, 09:25 am IST 0
തിരുവനന്തപുരം: പൊലിസിനും ഡി.ജി.പി ലോക്നാഥ് ബഹ്റക്കുമെതിരെ പി.ടി തോമസ് നിയമസഭയില്‍ ഉയർത്തിയ  അഴിമതി ആരോപണങ്ങക്ക് യാതൊരു  അടിസ്ഥാനവുമില്ലെന്ന്  മുഖ്യമന്ത്രി.പൊലിസ് വകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് വാങ്ങി വിശദമായി പരിശോധിച്ചതിന്റെ…

Leave a comment