കനത്തമഴ തുടരുന്നു; മരണം 57; കവളപ്പാറയില്‍ വീണ്ടും മണ്ണിടിഞ്ഞു; 54പേര്‍ ഇനിയും മണ്ണിനടിയില്‍  

283 0

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴതുടരുന്നു. തോരാമഴയില്‍ 57പേരാണ് ഇതേവരെ മരിച്ചത്.കഴിഞ്ഞ ദിവസത്തെ കനത്തമണ്ണിടിച്ചിലില്‍ വിറങ്ങലിച്ചനിലമ്പൂര്‍ കവളപ്പാറയില്‍രക്ഷാപ്രവര്‍ത്തനത്തിനിടെവീണ്ടും മണ്ണിടിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി.ഇന്നലെ മാത്രം ആറ് മൃതദേഹങ്ങളാണ് ഇവിടെ നിന്ന്കണ്ടുകിട്ടിയത്. 54 പേര്‍ ഇനിയുംമണ്ണിനടിയിലുണ്ടെന്ന് കരുതുന്നു.

വയനാടും കണ്ണൂരുംകാസര്‍കോട്ടും ഇന്നും റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചു.നൂറേക്കറോളം മഴ കവര്‍ന്നെടുത്ത കവളപ്പാറയില്‍ ഇന്നലെരക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് വീണ്ടും മണ്ണിടിഞ്ഞു.പലരും ഓടി രക്ഷപെടുകയായിരുന്നു.എസ്റ്റേറ്റില്‍ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍മരണം ഒന്‍പതായി.കല്ലായി പാലത്തില്‍വച്ച് ബൈക്കില്‍ മരംവീണ് ഫ്രാന്‍സിസ്‌റോഡ് സ്വദേശി മുഹമ്മദ് സാലുമരിച്ചു. ചാലക്കുടിയില്‍ഒഴുക്കില്‍പ്പെട്ട് പരിയാരം സ്വദേശി ജോജോയും കായംകുളംക്ഷേത്രക്കുളത്തില്‍ വീണ്പത്തിയൂര്‍ സ്വദേശി ബാലനും മരിച്ചു. മൂന്നുമണിയോടെബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിട്ടതോടെ വയനാട്ടില്‍ വീണ്ടും വെള്ളപ്പൊക്കഭീഷണിയുണ്ട്.മലപ്പുറം മുണ്ടേയിരിയില്‍പാലം ഒലിച്ചുപോയതിനെത്തുടര്‍ന്ന് ഇരുനൂറോളംപേര്‍കുടുങ്ങി. ഇവിെട ഹെലിേകാപ ്റ്ററിലാണ് ഭക്ഷണമെത്തിച്ചത്.ഭാരതപ്പുഴയും കടലുണ്ടി പുഴയും കരകവിഞ്ഞൊഴുകിയതിനാല്‍ തിരൂര്‍കുറ്റിപ്പുറംറോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. പൊന്നാനി കര്‍മറോഡ് പൂര്‍ണമായും മുങ്ങി.പൊന്നാനി ടൗണില്‍ വെള്ളംകയറി. പുറത്തൂര്‍ ഉള്‍പ്പടെയുള്ള പുഴയോര ഗ്രാമങ്ങള്‍ഒറ്റപ്പെട്ടു. വയനാട്ടും കാസര്‍കോട്ടും കണ്ണൂരും നാളെ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. ഇതിനിടെറണ്‍വേയില്‍ വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് അടച്ചനെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്നുച്ചയ്ക്ക്‌സര്‍വീസ് പുനരാരംഭിക്കും.റണ്‍വേ പൂര്‍ണ സുരക്ഷിതമെന്ന് സിയാല്‍ അധികൃതര്‍അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴപെയ്യുന്നുണ്ടെങ്കിലും സ്ഥിതിനിയന്ത്രണവിധേയമാണ്.

Related Post

പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു  

Posted by - Jul 12, 2019, 09:01 pm IST 0
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. പട്ടത്തെ സ്വവസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. സ്വന്തമായി കാര്‍…

കോവിഡ്  രോഗികളുടെ വിവരശേഖരണം; നിലപാട് മാറ്റി സർക്കാർ 

Posted by - Aug 19, 2020, 10:00 am IST 0
Adish  കൊച്ചി:  കോവിഡ് രോഗികളുടെ വിവരശേഖരണത്തിന് ഫോൺരേഖകൾക്ക് പകരം ടവർ ലൊക്കേഷൻ നോക്കിയാൽ മതിയാകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കി. സിഡിആർ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Posted by - Nov 20, 2019, 01:59 pm IST 0
തിരുവനന്തപുരം:  ചൊവ്വാഴ്ച നടന്ന കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവർക്ക് പൊലീസ് മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് നിയമസഭയില്‍ പ്രതിപക്ഷ…

ജോസ് കെ മാണിക്കു തിരിച്ചടി; ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കു സ്റ്റേ  

Posted by - Jun 17, 2019, 08:57 pm IST 0
തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ…

മിൽമ പാലിന് സെപ്റ്റംബർ  21 മുതൽ വില കൂടും

Posted by - Sep 6, 2019, 01:41 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടാൻ തീരുമാനിച്ചു . എല്ലാ ഇനം പാലുകൾക്കും നാല് രൂപ വീതം വില കൂടും.   മന്ത്രി പി. രാജുവിന്റെ…

Leave a comment