റെക്കോര്‍ഡ് നേട്ടവുമായി പ്ലേ ഓഫിലേക്ക് കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്  

261 0

ജയ്പൂര്‍: ഐപിഎല്‍ 12-ാം എഡിഷനില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.  ഇതോടെ കളിച്ച എല്ലാ സീസണുകളിലും ( 10) പ്ലേ ഓഫിലെത്തിയ ഏക ടീമെന്ന നേട്ടം ധോണിപ്പട സ്വന്തമാക്കി. വിലക്ക് മൂലം 2016,2017 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്ലില്‍ കളിക്കാനായിരുന്നില്ല.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് ചെന്നൈ അനായാസം പ്ലേ ഓഫിലെത്തിയത്.
12 മത്സരങ്ങളില്‍ എട്ടിലും ജയിച്ച ചെന്നൈ 16 പോയിന്റുമായി നിലവില്‍ ഒന്നാം സ്ഥാനക്കാരാണ്. 11 കളിയില്‍ 14 പോയിന്റുമായി ഡല്‍ഹി കാപിറ്റല്‍സാണ് രണ്ടാം സ്ഥാനത്ത്.

10 തവണ പ്ലേ ഓഫ് കളിച്ചപ്പോള്‍ മൂന്ന് തവണ ചെന്നൈയ്ക്ക് കപ്പുയര്‍ത്താനായി. 2010,2011,2018 സീസണുകളിലാണ് കിരീടനേട്ടം. 2008,2012,2013,2015 സീസണുകളില്‍ റണ്ണേഴ്സ് അപ്പ് ആകാനും ചെന്നൈ സംഘത്തിനായി.

Related Post

അലക്‌സ് ഫെർഗൂസൻ ഗുരുതരാവസ്ഥയിൽ

Posted by - May 6, 2018, 09:08 am IST 0
മസ്തിഷ്ക്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ അലക്‌സ് ഫെർഗൂസൻ സാൽഫോർഡ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന അദ്ദേഹത്തെ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കും എന്നാണ് റിപ്പോർട്ട്.…

ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു 

Posted by - Apr 5, 2018, 01:09 pm IST 0
ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു  വിനിത വിഭാഗം ഹോക്കി മത്സരത്തിൽ 3-2 എന്ന സ്കോറിന് ഇന്ത്യൻ വനിതാ ഹോക്കി ടീം വെയ്‌ൽസിനോട് പരാജയം സമ്മതിക്കേണ്ടിവന്നു.ഇന്ത്യയുടെ റാണി…

ഇന്ന് അന്തിമ പോരാട്ടം   

Posted by - Apr 1, 2018, 09:24 am IST 0
ഇന്ന് അന്തിമ പോരാട്ടം    കൊൽക്കത്ത : ബംഗാളി നെതിരെ  കുതിച്ചു ചാടാൻ കേരളം തയ്യാറായി കഴിഞ്ഞു. ഇത്തവണ കപിൽ മുത്ത മിടാനുള്ള കരുത്ത് കേരളത്തിന്  നൽകി…

ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 39 റണ്‍സ് വിജയം 

Posted by - Apr 15, 2019, 04:59 pm IST 0
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 39 റണ്‍സ് വിജയം.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍…

പഞ്ചാബിനെതിരെ മുംബൈക്ക് അവസാന പന്തില്‍ ജയം

Posted by - Apr 11, 2019, 11:35 am IST 0
മുംബൈ: ക്രിസ് ഗെയ്‌‌ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയ മുംബൈ ഇന്ത്യൻസ്…

Leave a comment