6 ഭാഷകളിൽ സംസാരിച്ച് സോഷ്യല്‍മീഡിയയില്‍ താരമായി സിവാ ധോണി

243 0

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ എംഎസ് ധോണിയും മകളും സോഷ്യല്‍മീഡിയയില്‍ ഹിറ്റുകള്‍ സൃഷ്ടിക്കാറുണ്ട്. പല ഭാഷകള്‍ സംസാരിച്ചും പാട്ടുകള്‍ പാടിയും ആരാധകരെ സ്വന്തമാക്കിയിട്ടുള്ള സിവ ധോണി ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് ആറു ഭാഷകള്‍ സംസാരിച്ചാണ്.  ധോണി തന്റെ ഇന്‍സ്റ്റാഗ്രം പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് മകളും അച്ഛനും വിവിധ ഭാഷകള്‍ സംസാരിക്കുന്നത്.

ആറു ഭാഷകളിൽ സിവയോട് സുഖമാണോയെന്ന് ചോദിക്കുകയാണ് അച്ഛൻ. അതിനൊക്കെ കൃത്യമായി മറുപടി പറയുകയാണ് സിവ. തമിഴ്‍, ബംഗാളി‍, ഗുജറാത്തി, ഭോജ് പൂരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് ഈ മിടുക്കി കൃത്യമായി മറുപടി പറയുന്നത്. അവസാനം മകളെ കയ്യടിച്ച് അഭിനന്ദിക്കുന്നുമുണ്ട് ധോണി.

തമിഴില്‍ 'എപ്പടിയിറുക്കെ' എന്ന് ചോദിച്ചാണ്  വീഡിയോ തുടങ്ങുന്നത്. ധോണിയുടെയും സിവയുടെയും വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. നേരത്തെ മലയാളം പാട്ടുപാടിയും സിവ സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു.

instagram video link :https://www.instagram.com/p/BvZHMeSlO29/

Related Post

മൂന്നാം ഏക ദിനത്തില്‍ ഒസ്‌ട്രേലിയയെ തോല്‍പ്പിച്ച്‌ ഇന്ത്യ

Posted by - Jan 18, 2019, 04:33 pm IST 0
മെല്‍ബണ്‍; ഓസ്‌ട്രേലിയയുമായുള്ള പോരാട്ടത്തില്‍ വിജയം കണ്ട് ഇന്ത്യ. മെല്‍ബണില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏക ദിനത്തില്‍ ഏഴ് വിക്കറ്റിന് ഒസ്‌ട്രേലിയയെ തോല്‍പ്പിച്ച്‌ ഇന്ത്യ വിജയത്തിലെത്തിയത്. എംഎസ്…

അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് സ്വീകരിച്ച്‌ ഇസ്രായേലി ഫുട്ബോള്‍ ടീം

Posted by - May 15, 2018, 08:41 am IST 0
ഇസ്രായേല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബേയ്റ്റാര്‍ ജെറുസലേം അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേര് വെച്ച്‌ പുനര്‍നാമകരണം ചെയ്തു. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി…

പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും 

Posted by - Apr 13, 2018, 11:44 am IST 0
പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും  റെക്കോർഡോടുകൂടി 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ അനീഷ് ഭൻവാല സ്വർണം നേടി ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക്…

മിന്നല്‍ സ്റ്റംപിംഗും, വെടിക്കെട്ട് ബാറ്റിംഗുമായി ധോണി;  ഡല്‍ഹിയെ 80 റണ്‍സിന് തോല്‍പിച്ച് ചെന്നൈ  

Posted by - May 2, 2019, 03:26 pm IST 0
ചെന്നൈ: ഐപിഎല്ലില്‍ താഹിര്‍- ജഡേജ മിന്നലാക്രമണത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 80 റണ്‍സിന് തോല്‍പിച്ച് ചെപ്പോക്കില്‍ ചെന്നൈയുടെ വിളയാട്ടം. ചെന്നൈയുടെ 179 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ ചെന്നൈ ബൗളര്‍മാര്‍…

ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും 

Posted by - Apr 9, 2018, 07:51 am IST 0
ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും  കാവേരി പ്രശ്‌നം മൂലം നിന്നുപോയ ചെന്നൈ സൂപ്പർ കിങ്‌സ് കളിക്കാനിക്കുന്ന ഐ പി എൽ ഹോം മത്സരങ്ങൾ തിരുവനന്തപുരം…

Leave a comment