110 0

രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങി.  ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് ഈ ദിവസങ്ങളിൽ നടക്കുക. മാർച്ച് 25 മുതൽ 28 വരെയാണ് ആമസോണിന്റെ ഫാബ് ഫോൺസ് ഫെസ്റ്റ് നടക്കുന്നത്.

നാലു ദിവസത്തെ വിൽപനയിൽ ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, ഇംഎംഐ സൗകര്യങ്ങൾ എന്നിവയും ലഭ്യമാണ്. 40 ശതമാനം വരെയാണ് ഇളവ് നൽകുന്നത്. 29,999 രൂപയുടെ പാനസോണികിന്റെ എലൂഗ എക്സ്1 പ്രോ ഹാൻഡ് 50 ശതമാനം ഓഫറിൽ 14,999 രൂപയ്ക്കാണ് വിൽക്കുന്നത്.

വൺപ്ലസ്, റെഡ്മി, എംഐ, ഓണർ, റിയൽമി, വിവോ, ഒപ്പോ, സാംസങ് തുടങ്ങി ബ്രാൻഡുകളിലുള്ള ഫോണുകൾ വിൽപനയ്ക്ക് ലഭ്യമാണ്.

15,990 രൂപയ്ക്ക് അവതരിപ്പിച്ച വിവോ വൈ83 പ്രോ 11990 രൂപയ്ക്കും വാങ്ങാം. 

ഇതോടൊപ്പം ആമസോൺ പേ ബാലൻസ് ക്യാഷ്ബാക്ക് 1000 രൂപയും എസ്ബിഐ കാർഡ് ഉപയോഗിച്ചാൽ 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഇതെല്ലാം കുറയ്ക്കുന്നതോടെ ഫോൺ 10,791 രൂപയ്ക്ക് വാങ്ങാം. വൺപ്ലസ് 6ടി, ഷവോമി എംഐ എ2, ഒപ്പോ എഫ്11 പ്രോ, വിവോ വി15 പ്രോ എന്നീ ഫോണുകൾക്കും വൻ ഓഫർ നൽകുന്നുണ്ട്.

Related Post

സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി

Posted by - Apr 13, 2019, 12:31 pm IST 0
സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി. ഇന്ത്യയില്‍ ഇറക്കിയ എ20 യുടെ ചെറിയ പതിപ്പാണ് എ20 ഇ. പോളണ്ടില്‍ ഇറക്കിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് സൂചന. …

ഗാലക്സി എസ് 9 വില 57900 

Posted by - Mar 7, 2018, 12:05 pm IST 0
ഗാലക്സി എസ് 9 വില 57900  സാംസങ് എസ് ൯, എസ്9 പ്ലസ് എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.സാംസങിന്റെ ഓൺലൈൻ സ്റ്റോറിലും ഫിള്പ്കാർട്ടിലും ഫോൺ ലഭ്യമാണ്. 16…

ഇന്ധനവിലയിലുണ്ടായ മാറ്റം: യാത്രാ നിരക്ക് വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍

Posted by - May 30, 2018, 08:31 am IST 0
ന്യൂഡല്‍ഹി: ഇന്ധനവിലയിലുണ്ടായ വര്‍ധനവ് കാരണം  യാത്രാ നിരക്ക് വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍. ബജറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ, ആയിരം കിലോമീറ്ററില്‍ത്താഴെയുള്ള യാത്രയ്ക്കുള്ള നിരക്കില്‍ ഇരുനൂറുരൂപ വര്‍ധിപ്പിച്ചു. ദീര്‍ഘദൂര…

തപാല്‍ ബാങ്കില്‍ ഇടപാടിന് ഏപ്രില്‍ ഒന്നുമുതല്‍ തുക ഈടാക്കും  

Posted by - Mar 4, 2021, 05:13 pm IST 0
തൃശ്ശൂര്‍: ഏപ്രില്‍ ഒന്നു മുതല്‍ തപാല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും. ഓരോ നിരക്കിനൊപ്പവും ഇടപാടുകാരനില്‍ നിന്ന് ജി.എസ്.ടി കൂടി ഈടാക്കും. ഇതോടെ വലിയ…

വാട്സ്‌ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം

Posted by - Jul 21, 2018, 12:46 pm IST 0
ഇനി ട്രെയിന്‍ സമയവും അറിയാന്‍ പുതിയ സൗകാര്യമൊരുക്കി വാട്സ്‌ആപ്പ്. ഇന്ത്യന്‍ റെയില്‍വേയാണ് വാട്സ്‌ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം…

Leave a comment