പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരികെ വിളിക്കുന്നു 

330 0

ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്‌ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിന്റെ വാക്വം ഹോസില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച്‌ 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്. 

ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാമ്പയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച്‌ സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Related Post

80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി റിലയന്‍സ് ജിയോ

Posted by - Apr 30, 2018, 01:03 pm IST 0
80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ . ഇനിയും 75,000 മുതല്‍ 80000 വരെ ആളുകളെ നിയമിക്കുമെന്ന് കമ്പനിയുടെ ചീഫ്…

ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് രാജിവച്ചു

Posted by - Apr 28, 2018, 09:56 am IST 0
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവച്ചു. കൂടാതെ കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍ സ്ഥാനവും ഘോഷ് രാജിവെച്ചു. പത്ത് വര്‍ഷക്കാലം ഇന്‍ഡിഗോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച…

നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കിൽ

Posted by - Apr 16, 2019, 04:23 pm IST 0
മുംബൈ: ചൊവ്വാഴ്ച വ്യാപാരം നേട്ടങ്ങളോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്ന് 77.65 പോയിന്‍റ് ഉയര്‍ന്ന് നിഫ്റ്റി എക്കാലത്തെയും…

ജ്വല്ലറികളില്‍ അക്ഷയ തൃതീയ ബുക്കിംഗ്; സ്വര്‍ണവിലയില്‍ കുറവ്  

Posted by - May 3, 2019, 02:50 pm IST 0
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 15 രൂപയും പവന്…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Nov 21, 2018, 07:42 pm IST 0
മുംബൈ: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. 30 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അതേസമയം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 28,700 രൂപയാണ് വില. മുംബൈയില്‍ സ്വര്‍ണ്ണവില 30,380 രൂപയാണ്.…

Leave a comment