ജ്വല്ലറികളില്‍ അക്ഷയ തൃതീയ ബുക്കിംഗ്; സ്വര്‍ണവിലയില്‍ കുറവ്  

583 0

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,950 രൂപയും പവന് 23,600 രൂപയുമായിരുന്നു നിരക്ക്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,272 ഡോളറാണ് ഇന്നത്തെ നിരക്ക്. സ്വര്‍ണ്ണവില അപ്രതീക്ഷിതമായി കുറഞ്ഞതോടെ ആഭരണ വിപണി പ്രതീക്ഷയിലാണ്. മെയ് ഏഴിന് അക്ഷയ തൃതീയ എത്തുന്നതോടെ ഒരു ഇടവേളക്ക് ശേഷം വീണ്ടും വിപണി ഉണര്‍വിലേക്ക് കടക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ കേരളത്തിലെ ജ്വല്ലറികളില്‍ അക്ഷയ തൃതീയ ബുക്കിംഗ് തുടങ്ങി.

Related Post

സ്വർണ വിലയിൽ വർധന

Posted by - Apr 8, 2019, 04:29 pm IST 0
കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 160 രൂപയാണ് വർധിച്ചത്. വെള്ളി, ശനി ദിവസങ്ങളിലും ആഭ്യന്തര വിപണിയിൽ വില ഉയർന്നിരുന്നു. നാല് ദിവസത്തിനിടെ പവന് 360…

ടാറ്റാഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ്  ചെയര്‍മാനായി  വീണ്ടും സൈറസ് മിസ്ത്രി

Posted by - Dec 18, 2019, 06:21 pm IST 0
ന്യൂ ഡൽഹി: ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍ ടാറ്റാ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ വീണ്ടും നിയമിച്ചു.  അതേസമയം വിധിയുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പിന്…

എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു  

Posted by - May 25, 2019, 04:52 pm IST 0
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പെട്രോളിന്…

ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ വന്‍ ഇടിവ്

Posted by - May 4, 2018, 10:06 am IST 0
മുംബൈ: ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ ഇടിവ്. 2018 ആദ്യ പാദത്തില്‍ ഡിമാന്‍ഡ് 12 ശതമാനമാണ് കുറഞ്ഞത്. 2017 മാര്‍ച്ച്‌ പാദത്തില്‍ 131.2 ടണ്‍ ആയിരുന്ന ആവശ്യം…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു

Posted by - Jul 9, 2018, 11:11 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വര്‍ധിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 23 പൈസ വര്‍ധിച്ച്‌ 79.46 രൂപയായി. ഡീസലിന് 22…

Leave a comment