ഒഡീഷയെ തകര്‍ത്തെറിഞ്ഞ് ഫോനി; ആറുപേര്‍ മരിച്ചു; വീടുകള്‍ തകര്‍ന്നു; മഴയും മണ്ണിടിച്ചിലും  

337 0

ഭുവനേശ്വര്‍: ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ ആറു പേര്‍ മരിച്ചു. രാവിലെ എട്ടുമണിക്ക് പുരിയില്‍ എത്തിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 കീലോമീറ്റര്‍ വേഗതയിലാണ് വീശുന്നത്.  വീടുകള്‍ വ്യാപകമായി തകര്‍ന്നു. മരങ്ങള്‍ കടപുഴകി. പലയിടത്തും വൈദ്യുതി ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടു. കാറ്റ് എത്തുന്നതിന് മുന്‍പേ പുലര്‍ച്ചെ മുതല്‍ വ്യാപകമായി മഴയും മണ്ണിടിച്ചിലും അനുഭവപ്പെട്ടിരുന്നു. 1999നു ശേഷം ഒഡീഷ നേരിടുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്.

ഒഡീഷയിലെയും ബംഗാളിലെയും വിമാനത്താവളങ്ങള്‍ അടച്ചു. അപകടസാധ്യത മുന്നില്‍കണ്ട് 11.5 ലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 900 അഭയകേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. ഒഡീഷയിലെ 13 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒഡീഷയ്ക്ക് പുറമേ ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ആന്ധ്ര, ബംഗാള്‍ തീരത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മാറുന്ന കാറ്റ് ബംഗാളില്‍ എത്തുന്നതോടെ ശക്തികുറയുമെന്നാണ് കരുതുന്നത്.

Related Post

വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച് ഇന്ന് 

Posted by - Apr 12, 2019, 11:21 am IST 0
വയനാട്: വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക…

  രവിഷ് കുമാറിന് 2019 റാമോൺ മഗ്‌സേസെ അവാർഡ് ലഭിച്ചു

Posted by - Sep 9, 2019, 05:09 pm IST 0
മനില: ഏഷ്യൻ നൊബേൽ സമ്മാന പതിപ്പായി കണക്കാക്കപ്പെടുന്ന റാമോൺ  മഗ്സെസെ അവാർഡ് പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ രവിഷ് കുമാറിന്  ലഭിച്ചു. എൻ‌ഡി‌ടി‌വി ഇന്ത്യയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററും…

ഓട്ടോമാറ്റിക് സുഖത്തിൻ്റെ കുതിപ്പ്: എളുപ്പമുള്ള ഡ്രൈവിംഗിലേക്ക് ഇന്ത്യ

Posted by - Nov 12, 2025, 02:34 pm IST 0
മുംബൈ: ഇന്ത്യയിൽ ഓട്ടോമാറ്റിക് കാറുകളുടെ ജനപ്രീതി ക്രമാതീതമായി വർധിച്ചുവരികയാണ്. ഒരു കാലത്ത് ആഡംബര വാഹനങ്ങളുടെ മാത്രം പ്രത്യേകതയായി കണക്കാക്കിയിരുന്ന ഈ സൗകര്യം ഇന്ന് ചെറിയ ഹാച്ച്ബാക്കുകൾ, സെഡാനുകൾ,…

ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം

Posted by - Apr 17, 2018, 02:35 pm IST 0
കാഠ്മണ്ഡു: ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എംബസി ഓഫീസിന്‍റെ മതിലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. എംബസി…

പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ ലംഘനം: ഒരു സിവിലിയന് പരിക്ക്

Posted by - May 4, 2018, 10:56 am IST 0
കേരന്‍: ജമ്മു കശ്മീരിലെ കേരന്‍ മേഖലയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിവിലിയന് പരിക്കേറ്റു. പാക്കിസ്താന്‍ നുഴഞ്ഞുകയറി അക്രമിക്കുക‍യാണെന്നും അതിനെ ചെറുത്തു…

Leave a comment