രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രധാനമന്ത്രി

317 0

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. പരാജയം മുന്നില്‍ കണ്ടതു മുതലാണ് കോണ്‍ഗ്രസ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞു തുടങ്ങിയതെന്നും സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ പോലും ഡല്‍ഹിയില്‍ പോയി രാഷ്ട്രീയം കളിച്ചയാളുകളാണ് കോണ്‍ഗ്രസിനൊപ്പമുള്ളതെന്നും മോദി കുറ്റപ്പെടുത്തി. 

അഴിമതിയുടെ കറപുരളാത്ത ഒരു മന്ത്രിയെങ്കിലും സിദ്ധരാമയ്യ മന്ത്രിസഭയിലുണ്ടോയെന്നു ചോദിച്ച പ്രധാനമന്ത്രി അടിസ്ഥാന തത്ത്വങ്ങള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയം നേടിക്കൊടുക്കാന്‍ രാഹുലിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് കോണ്‍ഗ്രസ് സോണിയ ഗാന്ധിയെ പ്രചരണത്തിനെത്തിക്കുന്നതെന്നു മോദി പരിഹസിച്ചു.
 

Related Post

ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക്

Posted by - Jan 16, 2020, 04:42 pm IST 0
ഡല്‍ഹി: ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരും . ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

Posted by - Oct 4, 2018, 10:12 pm IST 0
സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവന്‍…

ആദിത്യ താക്കറയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനം: ശിവസേന     

Posted by - Sep 30, 2019, 10:03 am IST 0
മുംബൈ: ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മൂത്ത മകന്‍ ആദിത്യ താക്കറ മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ  തെയ്യാറെടുക്കുന്നു . താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍…

അഭിമന്യുവിന്റെ കൊലപാതകം: രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെക്കൂടി കസ്റ്റഡിയിലെടുത്തു

Posted by - Jul 13, 2018, 12:47 pm IST 0
കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ  അഭിമന്യു കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെക്കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.  ആലുവയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.…

മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍, സ്ഥാനാർത്ഥിപ്പട്ടിക  പ്രഖ്യാപിച്ചു

Posted by - Mar 25, 2019, 01:45 pm IST 0
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടനും മക്കള്‍ നീതി മയ്യം(എംഎന്‍എം) സ്ഥാപകനുമായ കമല്‍ഹാസന്‍. പാർട്ടിയുടെ എല്ലാ സ്ഥാനാർഥികൾക്കും തന്‍റെ മുഖം തന്നെയെന്നും ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങിൽ…

Leave a comment