മഹാരാഷ്ട്രയില്‍ ആരുമായും മുഖ്യമന്ത്രിപദം പങ്കുവെക്കില്ല: അമിത് ഷാ 

264 0

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ആരുമായും മുഖ്യമന്ത്രിപദം പങ്കുവയ്ക്കാനില്ലെന്ന് അമിത് ഷാ. ദേവേന്ദ്ര ഫഡ്‌നാവിസിനെ മുന്‍ നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അദേഹം തന്നെയായിരിക്കും  മുഖ്യമന്ത്രിയെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രിപദം പങ്കിടണമെന്നുള്ള ശിവസേനയുടെ ആവശ്യം പാര്‍ട്ടിക്ക് സ്വീകാര്യമല്ലാത്ത കാര്യമാണ്. 

തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി തവണ താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണ പരിപാടികളിലെല്ലാം  ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് പ്രസ്താവിച്ചത് . അന്ന് ഒരാളും എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ അവര്‍ പുതിയൊരു കാര്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുന്‍പ് എതിര്‍ക്കാതിരുന്ന ശിവസേന ഇപ്പോള്‍ നിലപാട് മാറ്റി. ആരുടെയും പുറകെ നടന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്നും അദേഹം പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ എല്ലാവര്‍ക്കും ആവശ്യത്തിന് സമയം നല്‍കിയതിന് അതിനുശേഷമാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്നും അമിത് ഷാ പറഞ്ഞു. 

Related Post

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന

Posted by - Dec 11, 2018, 09:36 pm IST 0
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഹൈക്കമാന്‍ഡിന്റെ തീരുമാനം സച്ചിന്‍ പൈലറ്റ് അംഗീകരിച്ചു. യുവനേതാവ് സച്ചിന്‍ പൈലറ്റിന്റെ പേരാണ് ആ…

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ പ്രചാരണം നടത്തും

Posted by - Apr 16, 2019, 10:33 am IST 0
കല്‍പറ്റ: രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍ പ്രചാരണം നടത്തും. രാവിലെ പത്തേകാലിന് പത്തനാപുരത്താണ് ആദ്യ യോഗം. മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.  തുടര്‍ന്ന്…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

Posted by - Jul 8, 2018, 10:22 am IST 0
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. . 1982ലും 1988ലും രാജ്യസഭാംഗമായിരുന്ന എംഎം ജേക്കബ് 1986ല്‍ രാജ്യസഭാ…

ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Posted by - Mar 27, 2019, 06:17 pm IST 0
ദില്ലി: ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്.  എഐസിസി ആസ്ഥാനത്തെ പ്രസ്…

വിവാദ പരാർമർശം പിൻവലിക്കുന്നതായി പി.സി ജോർജ് 

Posted by - Sep 13, 2018, 08:09 am IST 0
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തിൽ നടത്തിയ പരാർമർശം പിൻവലിക്കുന്നതായി പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് പറഞ്ഞു. കന്യാസ്ത്രീക്കെതിരായി മോശം പരാമർശം നടത്തിയത്…

Leave a comment