തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി കാത്തിരിക്കും : ജോസ് കെ മാണി 

344 0

കോട്ടയം: യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന കാര്യത്തില്‍ അന്തിമ വിധി തിരഞ്ഞെടുപ്പ്  കമ്മിഷൻ നിശ്ചയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസ്.കെ. മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളിയതിന് പിന്നാലെ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നേരിട്ട തിരിച്ചടിയില്‍ ആശങ്കയില്ലെന്നും പാര്‍ട്ടി ചിഹ്നം നല്‍കേണ്ടത് ആര്‍ക്കാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുമെന്നും ജോസ്.കെ.മാണി പറഞ്ഞു. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ചെയര്‍മാന്റെ അധ്യക്ഷതയിലാണ് സംസ്ഥാനകമ്മിറ്റി വിളിച്ച് ചേര്‍ക്കേണ്ടത്. എന്നാല്‍ ചെയര്‍മാന്റെ നടപടികള്‍ മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍  തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹംപറഞ്ഞു.അപ്പീല്‍ തള്ളിയ വിധിയില്‍ ആശങ്കയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

Related Post

കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

Posted by - Jan 17, 2019, 02:35 pm IST 0
കോഴിക്കോട്: കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന…

രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Posted by - Apr 1, 2019, 04:38 pm IST 0
തിരുവനന്തപുരം: വയനാട് ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമെത്തും. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം…

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted by - Dec 15, 2018, 08:06 am IST 0
ന്യൂഡല്‍ഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചാകും മുഖ്യചര്‍ച്ച. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സംസ്ഥാന…

നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ

Posted by - Apr 15, 2019, 04:34 pm IST 0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15, 16 തീയതികളിലായി രണ്ട്…

ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

Posted by - Dec 15, 2018, 03:46 pm IST 0
കോഴിക്കോട്: കുറ്റ്യാടിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൊയ്കയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

Leave a comment