ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് പാ​ളി​ച്ച സം​ഭ​വി​ച്ചു​വെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ 

313 0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് പാ​ളി​ച്ച സം​ഭ​വി​ച്ചു​വെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ. പ്ര​ള​യം ക​ഴി​ഞ്ഞ് നൂ​റ് ദി​വ​സ​മാ​യി​ട്ടും അ​ര്‍​ഹ​ര്‍​ക്ക് സ​ഹാ​യം കി​ട്ടി​യി​ട്ടി​ല്ലെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് സ​തീ​ശ​ന്‍ പ​റ​ഞ്ഞു. 

മു​ഖ്യ​ധാ​രാ ബാ​ങ്കു​ക​ള്‍ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് ലോ​ണ്‍ ന​ല്‍​കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. കു​ടും​ബ​ശ്രീ ലോ​ണ്‍ പോ​ലും കൃ​ത്യ​മാ​യി കി​ട്ടി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച 10,000 രൂ​പ 20 ശ​ത​മാ​നം പേ​ര്‍​ക്ക് ഇ​പ്പോ​ഴും കി​ട്ടാ​നു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ഖ്യാ​പി​ച്ച തു​ക​യും ന​ല്‍​കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് താ​ത്ക്കാ​ലി​ക പ​രി​ഹാ​രം ഒ​രു​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. മാ​സ്റ്റ​ര്‍ പ്ലാ​നും ആ​ക്ഷ​ന്‍ പ്ലാ​നും ഇ​ല്ലാ​ത്ത ന​വ​കേ​ര​ള നി​ര്‍​മി​തി​യെ​ന്നും സ​തീ​ശ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Related Post

സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

Posted by - Jul 6, 2018, 12:16 pm IST 0
കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ആര്‍.എസ്.എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. തലശ്ശേരി പെരിങ്കളത്ത് ലിനേഷിന്‍റെ വീടിന് നേരെയാണ് ബോബേറുണ്ടായത്. 

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സച്ചിന്‍ പൈലറ്റ് 

Posted by - Jun 3, 2018, 11:39 pm IST 0
ജെയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് സഖ്യം ആവശ്യമില്ലെന്ന്  കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രണ്ട് പാര്‍ട്ടികള്‍ക്ക് മാത്രം സ്വാധീനമുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ്…

തനിക്കെതിരായ വിജിലന്‍സ് അന്വേഷണം സര്‍‌ക്കാരിന്റെ പ്രതികാര നടപടി; രമേശ് ചെന്നിത്തല

Posted by - Oct 31, 2018, 08:49 pm IST 0
തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്നുവന്ന വിജിലന്‍സ് അന്വേഷണം സര്‍‌ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബ്രൂവറി ക്രമക്കേട് പുറത്തുകൊണ്ടുവന്നതിനുള്ള പ്രതികാര നടപടിയായാണ് വിജിലന്‍സിന്റെ പ്രാഥമിക…

ഇതര മതത്തിൽനിന്ന് വിവാഹം: യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി

Posted by - Apr 28, 2018, 08:18 am IST 0
തൃശൂർ : ഇതര മതത്തിൽനിന്ന് വിവാഹം ചെയ്ത യൂത്ത്  കോൺഗ്രസ് നേതാവിനെ കോൺഗ്രസ് മണ്ഡലം വാട്ട്സാപ്  ഗ്രൂപ്പിൽനിന്ന് പുറത്താക്കി. ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ചേർപ്പ് മണ്ഡലത്തിലെ…

എ.എന്‍.രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി

Posted by - Dec 10, 2018, 05:53 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച്‌ എട്ട് ദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്നും…

Leave a comment