എം.ടി.രമേശിന്റെ പ്രസ്‌താവനയെ തള്ളി ശ്രീധരന്‍പിള്ള

374 0

കോഴിക്കോട്: ശ്രീധരന്‍പിള്ളയെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്ന ബി.ജെ.പി നേതാവ് എം.ടി.രമേശിന്റെ പ്രസ്‌താവനയെ തള്ളി ശ്രീധരന്‍പിള്ള രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ വികാര പ്രകടനങ്ങളാണെന്നും ആലങ്കാരിക പ്രയോഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീധരന്‍പിള്ള നയിക്കുന്ന രഥയാത്ര വൈകുന്നേരം കസബ പൊലീസ് സ്‌റ്റേഷന് മുന്നിലൂടെ പോകുമെന്നും അപ്പോള്‍ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാവുന്നതാണെന്നും നേരത്തെ എം.ടി.രമേശ് വെല്ലുവിളിച്ചിരുന്നു.

വികാരമുള്ള അണികള്‍ അവരുടെ വികാരം പ്രകടിപ്പിച്ചെന്നിരിക്കും. അതൊക്കെ ആലങ്കാരിക ഭാഷയാണ്. പൊലീസ് ഒരു കേസെടുത്താല്‍ അതിന്റെ കേസ് നടപടികളുമായിട്ട് മുന്നോട്ട് പോകുന്നത് വൈരുദ്ധ്യമാണെന്ന സമീപനത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ച്‌ തള്ളുന്നു. മനുഷ്യമനസിലേക്ക് കടന്ന് ചെല്ലുന്ന വികാര പ്രസംഗങ്ങള്‍ നടത്തുന്നത് രാഷ്ട്രീയത്തില്‍ ഗുണകരമല്ല. അനാശാസ്യമായി അദ്ദേഹം എന്തെങ്കിലും പറഞ്ഞതായി തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം,ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയ നടപടിയെയും ശ്രീധരന്‍പിള്ള രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ശബരിമല യാത്രക്ക് പാസ് വാങ്ങണമെന്നത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കലാണെന്നും അയ്യപ്പ ഭക്തരെ എങ്ങനെ തടയാമെന്ന് പിണറായി സര്‍ക്കാര്‍ഗവേഷണം നടത്തുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

Related Post

നേമവും വട്ടിയൂര്‍ക്കാവും തുണയാകും; കുമ്മനം 15000-ല്‍പ്പരം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബി.ജെ.പി  

Posted by - May 1, 2019, 10:28 pm IST 0
തിരുവനന്തപുരം: ബി.ജെ. പിയുടെ ശക്തികേന്ദ്രങ്ങളായ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വോട്ടുകളിലൂടെ കുമ്മനം രാജശേഖരന്‍ വന്‍ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്ത് വിജയിക്കുമെന്ന് ബി.ജെ.പി നേതൃത്വം. ശബരിമല വിഷയം ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള…

എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

Posted by - Oct 25, 2018, 10:10 pm IST 0
തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എബിവിപിയുടെ വഞ്ചിയൂര്‍ ധര്‍മ്മദേശം ലെയിനില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.…

തന്റെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികച്ച്‌ ഭരിക്കുമെന്ന് യെദിയൂരപ്പ

Posted by - May 17, 2018, 01:22 pm IST 0
ബംഗളൂരൂ: അധാര്‍മിക പോസ്റ്റ് പോള്‍ സഖ്യത്തിലൂടെ കോണ്‍ഗ്രസും ജെ.ഡി.എസും കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗവര്‍ണറുടെ പ്രത്യേക വിവേചനാധികാരത്തിന്റെ…

ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ കല്ലേറ്

Posted by - Jan 5, 2019, 08:29 pm IST 0
കണ്ണൂര്‍: തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ കല്ലേറ്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം സിപിഎം നേതാക്കളുടെ വീടുകള്‍ അക്രമിച്ച സംഭവത്തെത്തുടര്‍ന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം…

മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - May 13, 2018, 08:24 am IST 0
തിരൂര്‍: മലപ്പുറം ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. സിപിഎം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം ഉണ്യാല്‍.  ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഇയാളെ…

Leave a comment