കേരളകോണ്‍ഗ്രസില്‍ തര്‍ക്കം തീരുന്നില്ല; സമവായമില്ലെങ്കില്‍ പിളര്‍പ്പിലേക്ക്  

75 0

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രത്യക്ഷമായുള്ള വാദപ്രതിവാദങ്ങള്‍ ഉണ്ടായേക്കില്ല. തല്‍ക്കാലം പി.ജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കും. സി എഫ് തോമസിനെ കക്ഷി നേതാവാക്കി പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റ ആവശ്യം. എന്നാല്‍ ചെയര്‍മാന്‍ ഉള്‍പ്പടെ നാല് പ്രധാനസ്ഥാനങ്ങള്‍ സംസ്ഥാനകമ്മിറ്റി വിളിച്ച് നിശ്ചയിക്കണമെന്നാണ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെടുന്നത്.

ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ വീണ്ടും ഒരു പിളര്‍പ്പിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സമവായമുണ്ടായില്ലെങ്കില്‍ പിളരാമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ പിളര്‍ന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കാനാണ് ജോസഫ് വിഭാഗത്തിന്റ മറുപടി. വര്‍ക്കിംഗ് ചെയര്‍മാന് ചെയര്‍മാന്റെ തല്‍ക്കാലിക ചുമതലയുള്ളതിനാല്‍ അധികാരം ഇപ്പോള്‍ പി ജെ ജോസഫിനാണ്. ഇപ്പോള്‍ പിളര്‍പ്പുണ്ടായാല്‍ നേട്ടം ജോസഫ് വിഭാഗത്തിനായിരിക്കും. തങ്ങളാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസെന്ന് അവര്‍ക്ക് അവകാശപ്പെടാം. അതു മനസിലാക്കിയാണ് ജോസ് കെ മാണിയും കൂട്ടരും സമവായത്തിന്റെ മാര്‍ഗം തേടുന്നത്.

ഇതിനിടെ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് പിന്തുണ തേടി പി ജെ ജോസഫ് വിഭാഗം ഒപ്പ് ശേഖരണം തുടങ്ങി. കോട്ടയത്തെ ജയത്തിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ ജോസ് കെ മാണി കരുത്തനായ സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന്റ നീക്കം. പി ജെ ജോസഫിനെ ചെയര്‍മാനാക്കണമെന്നാവശ്യപ്പെട്ട് ജോസഫിനൊപ്പമുള്ളവരുടെ ഒപ്പ് ശേഖരണമാണ് ആദ്യം നടക്കുന്നത്. സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന് മാണി വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ജോസഫ് തയ്യാറായിട്ടില്ല.

Related Post

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം

Posted by - May 31, 2018, 01:35 pm IST 0
ചെങ്ങന്നൂര്‍: വാശിയേറിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് തകര്‍പ്പന്‍ ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആകെ 67,303…

വിവാദ പരാമർശം:  മനേക ഗാന്ധിക്കും അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

Posted by - Apr 16, 2019, 10:48 am IST 0
ദില്ലി: വർഗീയ പരാമർശം നടത്തി മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയതിന് കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് എസ്‍പി സ്ഥാനാർത്ഥി അസം ഖാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ…

നടി ജയപ്രദ ബിജെപിയിൽ;  തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Posted by - Mar 26, 2019, 06:26 pm IST 0
ദില്ലി: മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. സമാജ്‍വാദിയിൽ പാർട്ടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന ജയപ്രദ പാർട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്നങ്ങളെ തു‍ടർന്ന് പാർട്ടിയിൽ…

സിപിഎമ്മിനെ വിമര്‍ശിച്ച്‌ കുമ്മനം രാജശേഖരന്‍

Posted by - Apr 21, 2018, 04:31 pm IST 0
കോട്ടയം: സിപിഎമ്മിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസുമായി ധാരണയാകാം സഖ്യമില്ല എന്ന് പറയുന്ന സിപിഎം ഇത് രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും…

ചിലര്‍ ബി.ജെ.പിക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്ന് ;ഹര്‍ത്താല്‍ തെറ്റായിരുന്നില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള

Posted by - Dec 16, 2018, 02:38 pm IST 0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യചെയ്‌ത സംഭവത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ തെറ്റായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. എല്ലാ നേതാക്കളുമായും ആലോചിച്ചാണ്…

Leave a comment