വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണി

301 0

തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് റിപ്പോർട്ട്. എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീറിനെയും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയെയും മാവോയിസ്റ്റുകൾ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്.

സ്ഥാനാർഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകൾ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. വനത്തോട് ചേർന്ന് കിടക്കുന്ന മേഖലകളിൽ സ്ഥാനാർഥികൾ പ്രചാരണം നടത്തുമ്പോൾ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകുന്നു.

ഇതിനിടെ സുനീറിനും തുഷാർ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. ഇരുവർക്കും പേഴ്സണൽ ഗണമാൻമാരെ നിയമിച്ചു. വനാതിർത്തികളിലെ പ്രചരണത്തിന് ശക്തമായ നിരീക്ഷണം ഏർപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 

Related Post

ഇരട്ട രാഷ്ട്രീയ കൊലപാതകം: 500 പേര്‍ക്കെതിരെ കേസ്

Posted by - May 9, 2018, 09:46 am IST 0
കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകത്തില്‍ 500 പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം, ആര്‍സ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  കൊലപാതകത്തിലെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി പുതുച്ചേരി…

ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

Posted by - Apr 23, 2018, 07:20 am IST 0
ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം ബിജെപിക്കെതിരെ സംസാരിച്ചത്. പിണറായി വിജയൻ തന്ടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലും ബിജെപിക്കെതിരെ…

വ​നി​താ മ​തി​ല്‍ വ​ര്‍​ഗീ​യ മ​തി​ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

Posted by - Dec 9, 2018, 04:54 pm IST 0
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ന​ട​ത്താ​ന്‍ പോ​കു​ന്ന വ​നി​താ മ​തി​ല്‍ വ​ര്‍​ഗീ​യ മ​തി​ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സാ​ല​റി ച​ല​ഞ്ച് പോ​ലെ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ആ​ന മ​ണ്ട​ത്ത​ര​മാ​ണ്. സ​ര്‍​ക്കാ​രി​ന്‍റേ​ത്…

കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖം സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

Posted by - Dec 31, 2018, 08:21 pm IST 0
സൈമണ്‍ ബ്രിട്ടോ ആയുധങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖം സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. കെഎസ് യു ക്രിമിനലുകളുടെ കൊലക്കത്തിക്ക് മുന്നില്‍ ഒന്ന് ഇടറിപ്പോയെങ്കിലും കൊലയാളികളുടെ…

ദിലീപ് ഘോഷ് വീണ്ടും  പശ്ചിമബംഗാള്‍ സംസ്ഥാന ബിജെപി പ്രസിഡന്റ്

Posted by - Jan 17, 2020, 01:55 pm IST 0
കൊല്‍ക്കത്ത: ദിലീപ് ഘോഷിനെബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ദിലീപ് ഘോഷിനെ വീണ്ടും പാര്‍ട്ടി പ്രസിഡന്റായി പ്രഖ്യാപിച്ചത്. കഴിഞ്ഞകാലയളവില്‍…

Leave a comment