ഗോപിനാഥിനെ അനുനയിപ്പിച്ച് സുധാകരന്‍; രണ്ടു ദിവസത്തിനകം പരിഹാരമെന്ന് ഉറപ്പ്  

388 0

പാലക്കാട്: റിബല്‍ ഭീഷണിയുയര്‍ത്തിയ എ വി ഗോപിനാഥിനെ അനുനയിപ്പിച്ച് കെ സുധാകരന്‍. അനുയോജ്യമായ കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരന്‍ ഗോപിനാഥിനെ അറിയിച്ചു. ഇതോടെ പാലക്കാട്ടെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്ക് നീങ്ങുകയാണ്.

കെപിസിസി നേതൃത്വത്തിന് തീരുമാനമെടുക്കാന്‍ രണ്ട് ദിവസത്തെ സാവകാശമാണ് സുധാകരന്‍ ചോദിച്ചിരിക്കുന്നത്. അനുകൂല തീരുമാനം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രശ്‌നപരിഹാരത്തിനായി കാത്തിരിയ്ക്കുമെന്ന് ഗോപിനാഥും വ്യക്തമാക്കി. തീരുമാനമായില്ലെങ്കില്‍ സ്വന്തം നിലപാടുമായി മുന്നോട്ട് പോകുമെന്നും ഇതു വരെയുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഗോപിനാഥ് പറഞ്ഞു.

പെരിങ്ങോട്ടുകുറിശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലാണ് ചര്‍ച്ച നടന്നത്. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വിഎസ് വിജയരാഘവന്‍, കെ അച്യുതന്‍, വി സി കബീര്‍, കെ എ ചന്ദ്രന്‍ എന്നിവരും വീട്ടിലെത്തിയിരുന്നു.  പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ കരുത്തരായ നേതാക്കളിലൊരാളാണ് ഗോപിയെന്ന് കെ സുധാകരന്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.

കോണ്‍ഗ്രസില്‍ രണ്ട് തരം നേതാക്കളുണ്ട് അണികളില്ലാത്തവരും അണികളുള്ളവരും. അണികളില്ലാത്ത നേതാവല്ല അണികളുള്ള നേതാവാണ് ഗോപിനാഥെന്നും അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ നേതൃത്വം തൊട്ടറിയുമെന്നും പരിഹാരമുണ്ടാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും സുധാകരന്‍ പറഞ്ഞു.

Related Post

അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Posted by - May 8, 2018, 01:30 pm IST 0
ബംഗളൂരു: അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെയാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…

സി.പി.എമ്മിന്റെ പ്രവർത്തന ശെെലിയിൽ മാറ്റം വരണം: വെള്ളാപ്പള്ളി

Posted by - Sep 22, 2019, 04:05 pm IST 0
ആലപ്പുഴ: സി.പി.എമ്മിന്റെ  പ്രവർത്തന ശൈലി മാറ്റ ണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർത്ഥികൾ മത്സരിക്കണമെന്നും വെള്ളാപ്പള്ളി…

ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനം

Posted by - May 22, 2018, 12:24 pm IST 0
കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍…

മഹാരാഷ്ട്രയിൽ എഎപി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

Posted by - Apr 4, 2019, 12:56 pm IST 0
മുംബൈ: മഹാരാഷ്ട്രയിൽ ആം ആദ്മി പാർട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. എഎപി മഹാരാഷ്ട്രാ സംസ്ഥാൻ സ്റ്റേറ്റ് എക്സിക്യുട്ടീവ്…

നടി ജയപ്രദ ബിജെപിയിൽ;  തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Posted by - Mar 26, 2019, 06:26 pm IST 0
ദില്ലി: മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. സമാജ്‍വാദിയിൽ പാർട്ടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന ജയപ്രദ പാർട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്നങ്ങളെ തു‍ടർന്ന് പാർട്ടിയിൽ…

Leave a comment