രണ്ടു തവണ മത്സരിച്ചവര്‍ക്കു സിപിഎമ്മില്‍ സീറ്റില്ല  

560 0

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണയായി. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന തീരുമാനം കര്‍ശനമായി സിപിഎം നടപ്പാക്കി. എന്നാല്‍ തോമസ് ഐസക്കിനെയും ജി സുധാകരനെയും വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആര്‍ക്കും ഇളവ് വേണ്ടെന്നായിരുന്നു പൊതു അഭിപ്രായം.

മത്സരിക്കാന്‍ ഇളവ് നല്‍കാത്തതോടെ സിപിഎമ്മിന്റെ ജനകീയരായ നിരവധി എംഎല്‍എമാരാണ് ഇക്കുറി മത്സരരംഗത്തു നിന്ന് മാറിനില്‍ക്കേണ്ടി വരുന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ക്ക് പകരം പുതുമുഖങ്ങളെ മത്സരരംഗത്തെത്തിക്കും. കോഴിക്കോട് എംഎല്‍എ പ്രദീപ് കുമാര്‍, റാന്നി എംഎല്‍എ രാജു എബ്രഹാം, കൊട്ടാരക്കര എംഎല്‍എ അയിഷാ പോറ്റി എന്നിവരും ഇത്തവണ മത്സരിക്കാനില്ല.

Related Post

രാഷ്ട്രീയ തട്ടകത്തിലേയ്ക്ക് മാണിയുടെ വിലാപയാത്ര; സംസ്ക്കാരം നാളെ 

Posted by - Apr 10, 2019, 02:28 pm IST 0
കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. ഇന്നലെ വൈകിട്ട് മരിച്ച ശേഷം…

'പി എം മോദി' റിലീസ് തടഞ്ഞു, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രദർശനം പാടില്ല

Posted by - Apr 10, 2019, 02:54 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന പി എം മോദി സിനിമയുടെ പ്രദർശനം തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമയുടെ പ്രദർശനം വിലക്കിയാണ് കമ്മിഷന്റെ…

രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും

Posted by - Jun 3, 2018, 09:40 am IST 0
തിരുവനന്തപുരം: രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും. സര്‍ക്കാരിനെയും മുന്നണിയെയും ഒറ്റപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും തകര്‍ത്ത വിജയമാണ് ചെങ്ങന്നൂരിലേതെന്നാണ് അവലോകന റിപ്പോര്‍ട്ട്. കൂടാതെ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍…

വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി; വിമതര്‍ക്കുള്‍പ്പെടെ വിപ്പ് നല്‍കും  

Posted by - Jul 12, 2019, 09:03 pm IST 0
ബെംഗളുരു: ചൊവ്വാഴ്ച വരെ കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെ വിശ്വാസവോട്ട് തേടാനൊരുങ്ങി മുഖ്യമന്ത്രി കുമാരസ്വാമി. വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയില്‍…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പ്രചണ്ഡ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്

Posted by - May 26, 2018, 08:46 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. രണ്ടര മാസം നീണ്ട ഉറക്കമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂര്‍ നഗരത്തില്‍ പരസ്യ പ്രചാരണം അവസാനിക്കും. നാളെ…

Leave a comment