രഞ്ജിത്ത് മത്സരിച്ചേക്കില്ല; നാലാം വട്ടവും കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ്കുമാര്‍ തന്നെയെന്ന് സൂചന  

318 0

കോഴിക്കോട്: സിനിമാ നടനും സംവിധായകനുമായ രഞ്ജിത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ രഞ്ജിത്ത് അറിയിച്ചതായിട്ടാണ് വിവരം. ഇവിടെ സിറ്റിംഗ് എംഎല്‍എ യായ പ്രദീപ് കുമാര്‍ തന്നെ മത്സരിച്ചേക്കും. കോഴിക്കോട് സംസ്ഥാന സമിതിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും രഞ്ജിത്ത് മത്സരിക്കുന്നതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്തു വന്നത്. പാര്‍ട്ടി നേതൃത്വം തന്നെ സമീപിച്ചിരുന്നതായും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും രഞ്ജിത്ത് തന്നെ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനം മാറിമറിഞ്ഞത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് പല രീതിയിലുള്ള എതിര്‍പ്പ് വന്നത് മൂലമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ജില്ലാ സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷം പേരും പ്രദീപ്കുമാറിന് ഒരു അവസരം കൂടി നല്‍കാനും രഞ്ജിത്ത് മത്സരിക്കേണ്ടെന്ന നിലപാട് എടുത്തതായിട്ടാണ് സൂചനകള്‍. രഞ്ജിത്ത് സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അനുകൂലമായി പ്രതികരിച്ചതിന് തൊട്ടുപിന്നാലെ രഞ്ജിത്തിനെ വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്നു കൂടി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് താന്‍ തന്നെ പിന്മാറുകയാണെന്ന് രഞ്ജിത്ത് പാര്‍ട്ടി നേതാക്കളെ അറിയിച്ചതെന്നാണ് വിവരം. തന്നേക്കാള്‍ കൂടുതല്‍ വിജയസാധ്യത പ്രദീപ്കുമാറിനാണെന്നും രഞ്ജിത്ത് അറിയിച്ചിട്ടുണ്ട്.

ഇ?തോടെ നാലാം തവണയും പ്രദീപ്കുമാര്‍ മത്സരിച്ചേക്കാനാണ് സാധ്യതകള്‍ തെളിയുന്നത്. കഴിഞ്ഞ തവണ 27,000 വോട്ടുകള്‍ക്ക് പിഎം സുരേഷ്ബാബുവിനെയാണ് പ്രദീപ്കുമാര്‍ തോല്‍പ്പിച്ചത്.

Related Post

കോൺഗ്രസിനോടും എൻ സിപിയോടും  കൂട്ടുകൂടുന്നതിൽ ശിവസേനയിൽ അതൃപ്തി 

Posted by - Nov 20, 2019, 06:20 pm IST 0
മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി ചേർന്ന് സര്‍ക്കാരുണ്ടാക്കാന്‍ കരുക്കള്‍ നീക്കുന്ന ശിവസേനയ്ക്കുള്ളില്‍ അതൃപ്തി. ബിജെപിയെ ഒഴിവാക്കി കോണ്‍ഗ്രസിനോടും എന്‍സിപിയോടും കൂട്ടുകൂടാനുള്ള നീക്കത്തില്‍ ശിവസേനയിലെ 17 എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ട്. ഇവര്‍…

സീറ്റ് നിഷേധം: മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ്; ഇന്ദിരാ ഭവന് മുന്നില്‍ തല മുണ്ഡനം ചെയ്തു  

Posted by - Mar 14, 2021, 12:40 pm IST 0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചു. ഇനിയൊരു പാര്‍ട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാര്‍ട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ…

വോട്ട് ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

Posted by - Apr 19, 2019, 10:52 am IST 0
ഒസ്മാനാബാദ്: മഹാരാഷ്ട്രയില്‍ വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ച എൻസിപി വിദ്യാർഥി നേതാവടക്കം 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം.  വോട്ട് ചെയ്യുന്നത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച…

ത്രിപുരയിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി

Posted by - Apr 4, 2019, 10:35 am IST 0
അഗർത്തല: ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. പാർട്ടിയിൽ നിന്ന് നാന്നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ദിവസങ്ങൾക്ക് മുമ്പ്…

ശിവസേന ഹർത്താൽ പിന്‍വലിച്ചു

Posted by - Sep 29, 2018, 10:08 pm IST 0
തിരുവനന്തപുരം : ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ശിവസേന തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. സം​സ്ഥാ​ന​ത്ത്…

Leave a comment