രാഷ്ട്രീയ തട്ടകത്തിലേയ്ക്ക് മാണിയുടെ വിലാപയാത്ര; സംസ്ക്കാരം നാളെ 

310 0

കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. ഇന്നലെ വൈകിട്ട് മരിച്ച ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മാണിയുടെ ഭൗതികദേഹം ഇന്ന് രാവിലെ ഒന്‍പതരയോടെ പുറത്തെടുത്തു. 

ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറുകണക്കിന് ആളുകള്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ആശുപത്രിയിലെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കാണാനായി അല്‍പസമയം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ആളുകളുടെ തിരക്ക് കാരണം പൊതുദര്‍ശനം  അരമണിക്കൂറിലേറെ നീണ്ടു. 

രമേശ് ചെന്നിത്തല,പിജെ ജോസഫ്, ഷാഫി പറമ്പില്‍, കെ.ബാബു, മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, അനൂപ് കുരുവിള ജോണ്‍, പിടി തോമസ് തുടങ്ങിയ നിരവധി നേതാക്കള്‍ കെഎം മാണിക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു.

രാവിലെ ഒന്‍പത് മണിയോടെ മാണിയുടെ ഭൗതികദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ജനതിരക്ക് കാരണം പത്ത് മണി കഴിഞ്ഞാണ് വിലാപയാത്ര ആരംഭിച്ചത്. വിലാപയാത്രക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേകം സജ്ജമാക്കിയ ലോ ഫ്ലോര്‍ ബസ് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. 

ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വിലാപയാത്ര എത്തും. ഇവിടെ വച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാണിക്ക് അന്തിമോപചാരം അര്‍പ്പിക്കും. 

അവിടെ നിന്നും തിരുനക്കര മൈതാനത്തേക്ക് കൊണ്ടു വരുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.പാലാ മുന്‍സിപ്പല്‍ ടൗണ്‍ഹാളിലേക്ക് കൊണ്ടു വരുന്ന മൃതദേഹം അവിടെ നിന്നും രാത്രിയോടെയാവും വീട്ടിലേക്ക് കൊണ്ടു വരിക. 

നാളെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ ശവസംസ്കാര ശ്രുശൂഷ ആരംഭിക്കും. നാല് മണിക്ക് പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബകലറയില്‍ അടക്കം നടക്കും.

Related Post

മറ്റ് പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ

Posted by - Apr 7, 2018, 07:05 am IST 0
മറ്റ് പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ പ്രളയം വരു മ്പോൾ മൃഗങ്ങൾ ഒന്നിച്ചു നിക്കുമ്പോൾ ബിജെപിക്ക്  എതിരായി പട്ടിയും പൂച്ചയേയും പോലെ മറ്റു പാർട്ടികൾ ഒന്നിച്ചു…

ധര്‍മടത്ത് കോണ്‍ഗ്രസിന്റെ കരുത്തന്‍ ആര്? ചര്‍ച്ചകള്‍ തുടരുന്നു  

Posted by - Mar 18, 2021, 04:27 pm IST 0
കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നു. ധര്‍മടത്ത് കരുത്തനെ തന്നെയിറക്കുമെന്ന് കെപിസിസിഅദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായിയ്ക്കെതിരേ…

കലൈഞ്ജർ വിടവാങ്ങി  

Posted by - Aug 8, 2018, 02:14 pm IST 0
പ്രശോഭ്.പി നമ്പ്യാർ  തമിഴ്നാട് മുൻ മുഖ്യമന്ത്രി എ൦. കരുണാനിധി (94) വിടവാങ്ങി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു നാളായി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികില്സയില് ആയിരുന്ന അദ്ദേഹം…

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തിരിച്ചുവരുമെന്ന്  എക്സിറ്റ് പോളുകൾ

Posted by - Feb 8, 2020, 10:04 pm IST 0
ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിൽ 57.06%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ആം ആദ്മി പാര്‍ട്ട് ഡല്‍ഹി നിലനിര്‍ത്തുമെന്ന സൂചനയിലേക്കാണ്…

എ​ഡി​എം​കെ എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കണമെന്നാവശ്യം: മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ തീരുമാനം ഇങ്ങനെ 

Posted by - Apr 27, 2018, 07:22 pm IST 0
ചെ​ന്നൈ: ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വം ഉ​ൾ​പ്പെ​ടെ 11 എ​ഡി​എം​കെ എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ദി​ര ബാ​ന​ർ​ജി, ജ​സ്റ്റീ​സ് അ​ബ്ദു ഖു​ദോ​സ്…

Leave a comment