നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്; പത്രിക സമർപ്പിച്ചത് 303 സ്ഥാനാർത്ഥികൾ

379 0

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 303 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.അവസാന ദിവസമായ ഇന്നലെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കം 149 പേരാണ് പത്രിക നൽകിയത്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.

പത്തനംതിട്ടയിലെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർത്ഥികളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കൂടുതൽ കേസുകൾ ഉള്ള സാഹചര്യത്തിൽ പുതിയ സെറ്റ് പത്രിക നൽകി. കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി പിസി തോമസ്, പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി, തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി എന്നിവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു. 

ഏറ്റവും അധികം സ്ഥാനാർത്ഥികൾ ഉള്ളത് വയനാട്ടിലും ആറ്റിങ്ങലിലുമാണ്.  23 പത്രികകള്‍ വീതമാണ് ഇവിടെ സമര്‍പ്പിച്ചിട്ടുള്ളത്. കുറവ് സ്ഥാനാർത്ഥികൾ ഉള്ളത് ഇടുക്കി മണ്ഡലത്തിലാണ്. ഒമ്പത് പേരാണ് ഇവിടെ പത്രിക നൽകിയത്. എട്ടാം തിയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 23നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്.

Related Post

പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ടോമിന്‍ ജെ. തച്ചങ്കരി

Posted by - Sep 8, 2018, 06:59 am IST 0
തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി ഐപിഎസ് രംഗത്ത്. ബസുകള്‍ വാടകയ്ക്ക് എടുക്കാതെ എങ്ങനെ കമ്മിഷന്‍ വാങ്ങുമെന്ന്…

കോൺഗ്രസ് എം‌എൽ‌എ അബ്ദുൾ സത്താർ ശിവസേനയിൽ ചേർന്നു  

Posted by - Sep 2, 2019, 05:09 pm IST 0
മുംബൈ: രണ്ട് തവണ കോൺഗ്രസ് എം‌എൽ‌എയും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ അബ്ദുൾ സത്താർ തിങ്കളാഴ്ച ശിവസേനയിൽ ചേർന്നു. ചീഫ് ഉദ്ദവ് താക്കറെയുടെ സാന്നിധ്യത്തിൽ ഔ  റംഗബാദ് ജില്ലയിലെ…

പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്: പ്രഖ്യാപനം ഇന്ന് വൈകിട്ട് പത്തനംതിട്ടയില്‍

Posted by - Apr 10, 2019, 02:59 pm IST 0
തിരുവനന്തപുരം: ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡ‍ിഎ മുന്നണിയില്‍ ചേരാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ എന്‍ഡിഎ നേതൃത്വവുമായി പി സി ജോര്‍ജ് കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍…

ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ് 

Posted by - Jun 8, 2018, 08:45 am IST 0
മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളിലാണ് ലീഗിന്റെ കൊടി കെട്ടിയത്.  മുന്നണിയുടെ…

ജോസഫിന് പത്ത് സീറ്റ്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ  

Posted by - Mar 12, 2021, 09:08 am IST 0
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകളില്‍ ധാരണയായി. പത്ത് സീറ്റുകളില്‍ ജോസഫ് വിഭാഗം മത്സരിക്കും. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കേരളാ…

Leave a comment