കല്‍പറ്റയില്‍ സിദ്ധിഖ്, വട്ടിയൂര്‍ക്കാവില്‍ വീണ; ആറ് സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍; ധര്‍മടം പ്രഖ്യാപനം നാളെ  

842 0

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തര്‍ക്കം നിലനിന്നിരുന്ന ആറ് സീറ്റുകളിലേക്ക് കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി. കല്‍പ്പറ്റയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിക്കും വട്ടിയൂര്‍ക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് വീണ എസ് നായരും മത്സരിക്കും. തവനൂരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കും. പട്ടാമ്പിയില്‍ റിയാസ് മുക്കോളിയും നിലമ്പൂരില്‍ വിവി പ്രകാശും കുണ്ടറയില്‍ പിസി വിഷ്ണുനാഥും മത്സരിക്കും. ജ്യോതി വിജയകുമാറിനും ആര്യാടന്‍ ഷൗക്കത്തിനും സീറ്റില്ല.

ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ പിന്തുണക്കുമോ എന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

Related Post

വയനാട് ഇന്ത്യയിലോ പാകിസ്ഥാനിലോ?; വർഗീയ പരാമാർശം നടത്തി അമിത് ഷാ

Posted by - Apr 10, 2019, 02:44 pm IST 0
നാഗ്പുര്‍: വയനാട്ടില്‍ കോൺഗസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ  വർഗീയ പരാമർശവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. വയനാട്ടിൽ നടന്ന രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ…

എന്റെ മുഖ്യ ശത്രു ബിജെപി : രാഹുൽ ഗാന്ധി

Posted by - Apr 5, 2019, 10:55 am IST 0
കൽപ്പറ്റ : ''എന്റെ മുഖ്യ ശത്രു ബിജെപിയാണ്. സിപിഎമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു…

സിപിഎമ്മിനെ വിമര്‍ശിച്ച്‌ കുമ്മനം രാജശേഖരന്‍

Posted by - Apr 21, 2018, 04:31 pm IST 0
കോട്ടയം: സിപിഎമ്മിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസുമായി ധാരണയാകാം സഖ്യമില്ല എന്ന് പറയുന്ന സിപിഎം ഇത് രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും…

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു  

Posted by - Jun 19, 2019, 07:20 pm IST 0
ബെംഗളൂരു: വിഭാഗീയത രൂക്ഷമായ കോണ്‍ഗ്രസ് കര്‍ണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗുണ്ടു റാവുവുവിനെയും വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രേയെയും നിലനിര്‍ത്തിയാണ് യൂണിറ്റ് പിരിച്ചുവിട്ടത്.…

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല; വാര്‍ത്തകള്‍ തള്ളി മാധുരി ദീക്ഷിത്

Posted by - Dec 7, 2018, 09:54 pm IST 0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബോളിവുഡ് നടി മാധുരി ദീക്ഷിത്. പൂനെയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് അവര്‍ അറിയിച്ചു. തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍…

Leave a comment