പി സി തോമസ് എന്‍ഡിഎ വിട്ടു; ജോസഫ് വിഭാഗം തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കും  

184 0

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ വിട്ടു. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതുമാണ് മുന്നണി വിടാന്‍ കാരണം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, പി സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കും. പി സി തോമസ്, പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും. അങ്ങനെയെങ്കില്‍ പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാകും. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും.

പിസി തോമസ്, മോന്‍സ് ജോസഫ്, പിയു കുരുവിള എന്നിവര്‍ ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ലയനം സംബന്ധിച്ച തീരുമാനം എടുക്കുന്നത്. പിജെ ജോസഫിന് ചിഹ്നം നഷ്ടപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ പിസി തോമസ് വിഭാഗത്തില്‍ ലയിക്കുകയാണെങ്കില്‍ ഔദ്യോഗിക പേരും ചിഹ്നവും ലഭിക്കും.

പിസി തോമസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും ഇത്തവണ ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നത്. പിജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനായും പിസി തോമസ് ഡെപ്യൂട്ടി ചെയര്‍മാനുമായിട്ടായിരിക്കും ലയനം. നിലവില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി കഴിഞ്ഞതിനാല്‍ പിസി തോമസ് വിഭാഗത്തിന് സീറ്റ് ലഭിക്കില്ല. കസേരയാണ് കേരള കോണ്‍ഗ്രസിന്റെ ചിഹ്നം. കസേര മാറ്റി മറ്റൊരു ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും.

പിസി തോമസ് വിഭാഗം എന്‍ഡിഎ വിടുന്നത് സംബന്ധിച്ച് നേരത്തേയും ആലോചനകള്‍ ഉണ്ടായിരുന്നു. മുന്നണി ഉറപ്പ് നല്‍കിയിരുന്ന കേര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് തീരുമാനിക്കുന്നത്.

Related Post

കെവിന്‍ വധം: എസ്‌ഐയെ തിരിച്ചെടുത്തത് വകുപ്പുതല നടപടികള്‍ക്കു വിധേയമായി  

Posted by - May 29, 2019, 06:25 pm IST 0
കോട്ടയം: കെവിന്‍ വധക്കേസില്‍ ശിക്ഷാനടപടിക്ക് വിധേയനായ ഗാന്ധിനഗര്‍ എസ്ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തത് വകുപ്പുതല നടപടികള്‍ക്കു വിധേയമായി. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരം താഴ്ത്തി ഷിബുവിനെ…

വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേടെന്ന ആരോപണവുമായി ചെന്നിത്തല  

Posted by - Mar 17, 2021, 10:02 am IST 0
തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കാന്‍…

ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കും; സുപ്രീംകോടതി ബഞ്ചില്‍ മാറ്റം, രണ്ട് ജഡ്ജിമാര്‍ മാറും  

Posted by - Feb 19, 2021, 03:05 pm IST 0
ഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ്…

ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണറായി ചുമതലയേറ്റു    

Posted by - Sep 6, 2019, 12:26 pm IST 0
തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റു. രാജ് ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങു്. മലയാളത്തിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത്.  അദ്ദേഹത്തിനൊപ്പം വേദിയിൽ…

മഞ്ചേശ്വരത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - Oct 11, 2019, 04:01 pm IST 0
മഞ്ചേശ്വരം: ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രണമ് ഭണ്ഡാരി(21)ക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം നടന്ന മിലിട്ടറി റിക്രൂട്ട്‌മെന്റില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. അതിന്റെ ഭാഗമായി എന്നും രാവിലെ ഓടുന്ന പതിവ് ഉണ്ടായിരുന്നു.…

Leave a comment