ആനക്കൊമ്പ് കേസിൽ വനം വകുപ്പിനെതിരെ നടൻ മോഹൻലാൽ

240 0

കൊച്ചി: ആനക്കൊമ്പ് കേസിൽ വനം വകുപ്പിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. തനിക്കെതിരെ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്ന് മോഹൻലാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസിൽ മോഹൻലാലിനെ ഒന്നാം പ്രതിയാക്കിയാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. വനം വകുപ്പിന്റെ നടപടി തന്റെ പ്രതിച്ഛായ നശിപ്പിച്ചുവെന്നും മോഹൻലാൽ പ്രതികരിച്ചു.  2012 ല്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നുമാണ്  ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. എന്നാൽ ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും അതിനാൽ നിയമതടസങ്ങൾ നിലനിൽക്കില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

Related Post

യൂണിവേഴ്‌സിറ്റി കോളജിലേക്ക് പ്രതിഷേധമാര്‍ച്ച്; സംഘര്‍ഷം  

Posted by - Jul 15, 2019, 04:42 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് കോളേജിലേക്ക് യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ്…

ഗവർണ്ണർ വിയോജിപ്പോടെ നയപ്രഖ്യാപന പ്രസംഗം നടത്തി 

Posted by - Jan 29, 2020, 01:50 pm IST 0
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ സിഎഎ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വിയോജിപ്പ് രേഖപ്പെടുത്തി  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. പൗരത്വ വിരുദ്ധ പരാമര്‍ശമുള്ള നയപ്രഖ്യാപനത്തിലെ 18-ാം പാരഗ്രാഫ്…

ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കും; സുപ്രീംകോടതി ബഞ്ചില്‍ മാറ്റം, രണ്ട് ജഡ്ജിമാര്‍ മാറും  

Posted by - Feb 19, 2021, 03:05 pm IST 0
ഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ്…

സംസ്ഥാനത്ത് ഇന്ന് ആറു പേർക്ക് കൂടി  കൊറോണ സ്ഥിതീകരിച്ചു.

Posted by - Mar 28, 2020, 06:57 pm IST 0
തിരുവനന്തപുരം: ഇന്ന്  തിരുവനന്തപുരം ജില്ലയിൽ 2 പേർ, കൊല്ലം പാലക്കാട്, മലപ്പുറം കാസർകോട് എന്നീ ജില്ലകളിൽ ഓരോരുത്തർക്കും ആണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി. 1,34,…

Leave a comment