ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

16 0

ചെന്നൈ: ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ടിക് ടോക്കിലൂടെ പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായുള്ള പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റേതാണ് നടപടി.

ടിക് ടോക്കിലൂടെ പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ മുത്തുകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.  ടിക് ടോക് ആപ്ലിക്കേഷൻ ഉപയോഗിച്ചു നിർമ്മിച്ച വിഡിയോകൾ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യരുതെന്നും കോടതി നേരത്തേ, ഉത്തരവിട്ടിരുന്നു.

Related Post

നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി

Posted by - Apr 10, 2019, 02:21 pm IST 0
തൃശൂര്‍: സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി.  ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തായ  കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. വിവാഹ ചിത്രം ഫേസ്ബുക്കില്‍…

പ്രശസ്ത സംവിധായകന്‍ അജയന്‍ അന്തരിച്ചു

Posted by - Dec 13, 2018, 07:41 pm IST 0
പെരുന്തച്ചന്‍ സിനിമയുടെ സംവിധായകന്‍ അജയന്‍ അന്തരിച്ചു.പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അജയന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍…

ലൂസിഫർ 100 കോടി ക്ലബ്ബിൽ

Posted by - Apr 9, 2019, 12:21 pm IST 0
തിയേറ്ററുകളിൽ നിറഞ്ഞോടുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ കളക്ഷൻ നൂറ് കോടി പിന്നിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. മലയാളം സിനിമാ മേഖലയിൽ നിന്നും രണ്ടാമത്തെ സിനിമയാണ് നൂറ് കോടി ക്ലബ്ബിലെത്തുന്നത്.  നേരത്തെ…

കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

Posted by - Nov 30, 2018, 03:02 pm IST 0
കൊച്ചി: മിമിക്രി താരവും നടനുമായ കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 തിനാണ് രോഗം പിടിപെട്ട് 54 -ാം വയസ്സില്‍ അബി നമ്മെ…

ടിക് ടോക് ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാകും 

Posted by - Apr 16, 2019, 04:32 pm IST 0
ദില്ലി: ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇലക്ട്രോണിക്  ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ഇരു ടെക്…

Leave a comment