രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയ്ക്ക് കോവിഡ  

381 0

മുംബൈ: രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് കോവിഡ്. മുംബൈയിലെ സിയോണ്‍ ആശുപത്രിയിലെ എംബിബിഎസ് വിദ്യര്‍ത്ഥിയ്ക്കാണ് രോഗബാധ. വിദ്യാര്‍ത്ഥി കഴിഞ്ഞാഴ്ചയായിരുന്നു വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.

ശനിയാഴ്ച രാത്രിയോടെ വിദ്യാര്‍ത്ഥിയെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും പ്രതിരോധ ശേഷി കൈവരിക്കാന്‍ ദിവസങ്ങളോളം എടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ വാദം. വാക്സിന്‍ സ്വീകരിക്കുന്ന എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളില്‍ രോഗപ്രതിരോധ ശേഷി കൈവരിക്കില്ലെന്ന് സെവന്‍ ഹില്‍സ് ആശുപത്രിയിലെ ഡോക്ടര്‍ ബാല്‍കൃഷ്ണ അദ്സുല്‍ പറഞ്ഞു. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായും രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ 45 ദിവസം വരെ എടുക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥിക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും പേടിക്കേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ചില ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിരോധശേഷി കൈവരിക്കുന്നതിനു മുന്‍പു തന്നെ അവര്‍ രോഗബാധിതരായതിനാലാണെന്ന് ആശുപത്രി ഡീന്‍ ഡോക്ടര്‍ മോഹന്‍ ജോഷി പറഞ്ഞു.

Related Post

ഇന്ന് ഭാരത്‌ ബന്ദ്‌: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി എം എം ഹസന്‍

Posted by - Sep 10, 2018, 06:28 am IST 0
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ഇന്ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബന്ദ്…

ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു

Posted by - Mar 9, 2018, 12:32 pm IST 0
ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു ഇലക്ഷൻ കഴിഞ്ഞിട്ടും ത്രിപുരയിൽ ബി ജെ പി ആക്രമണം പൂർണമായി അവസാനിച്ചിട്ടില്ല അതിനാൽ സി പി ഐ എം ജനറല്‍…

ശ്രീദേവിക്ക് യാത്രാമൊഴി 

Posted by - Feb 28, 2018, 08:32 am IST 0
മുംബൈ• ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചു. മുംബൈ വിലെപേരൽ സേവ സമാജ് ശ്മശാനത്തിൽ ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്കാരം. രാവിലെ 9.30 മുതൽ…

നിര്‍ഭയയുടെ അമ്മ വധശിക്ഷ കാത്തുകിടക്കുന്ന പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിങ്

Posted by - Jan 18, 2020, 12:15 pm IST 0
ന്യൂദല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ വധശിക്ഷ കാത്തുകിടക്കുന്ന പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിങ്. ആശാദേവി സോണിയ ഗാന്ധിയുടെ മാതൃകയാണ് പിന്തുടരേണ്ടത്.  …

കെജ്‌രിവാളിന്റെ വിജയം രാജ്യത്തിന് ആവേശം പകരുന്നു : പിണറായി വിജയൻ

Posted by - Feb 11, 2020, 03:10 pm IST 0
തിരുവനന്തപുരം: രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് കെജ്രിവാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും എന്ന സ്ഥിയാണ്  ഇപ്പോഴുള്ളത് . കോണ്‍ഗ്രസും…

Leave a comment