രാജസ്ഥാന്‍ റോയൽസിനെതിരെ  ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം

284 0

ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് എട്ട് റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ധോണിയുടെ കരുത്തിൽ 175 റൺസെടുത്തു. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ തുടക്കത്തിൽ തന്നെ ബാറ്റിംഗ് തകർച്ച നേരിട്ടു. പിന്നീട് തിരിച്ചടിച്ചെങ്കിലും പോരാട്ടം 20 ഓവറിൽ 167-8ന് അവസാനിക്കുകയായിരുന്നു. അവസാന ഓവർ എറിഞ്ഞ ബ്രാവോയാണ് ചെന്നൈയ്ക്ക് നിർണായക വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മോശം തുടക്കമാണ് ലഭിച്ചത്. 

ഒരു റണ്ണെടുത്ത റായുഡുവിനെ തുടക്കത്തിലെ ആര്‍ച്ചര്‍ മടക്കി. വാട്‌സണ്‍(13), കേദാര്‍(8) എന്നിവരും പുറത്തായപ്പോള്‍ ചെന്നൈയുടെ അക്കൗണ്ടില്‍ 27 റണ്‍സ് മാത്രം. സ്റ്റോക്‌സിനും കുല്‍ക്കര്‍ണിക്കുമായിരുന്നു വിക്കറ്റ്. നാലാം വിക്കറ്റില്‍ റെയ്‌നയും ധോണിയും ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 14-ാം ഓവറില്‍  റെയ്‌നയെ(36) ഉനദ്‌കട്ട് മടക്കി. 

ക്രീസിലൊന്നിച്ച ധോണിയും ബ്രാവോയും ചെന്നൈയ്ക്ക് രക്ഷകരായി. പതുക്കെ തുടങ്ങിയ ധോണി 39 പന്തില്‍ അമ്പത് കടന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ അര്‍ച്ചര്‍ എറിഞ്ഞ 19-ാം ഓവറില്‍ ബ്രാവോ(16 പന്തില്‍ 27) പുറത്ത്. അവസാന ഓവറില്‍ ഉനദ്‌കട്ടിനെ പ്രഹരിച്ച ധോണിയും(46 പന്തില്‍ 75) ജഡേജയും(മൂന്ന് പന്തില്‍ 8) പുറത്താകാതെ നിന്നു. അവസാന ഓവറില്‍  ധോണിയും ജഡേജയും അടിച്ചെടുത്തത് 28 റണ്‍സ്.

Related Post

രവി ശാസ്ത്രിക്ക് ആരാധകരുടെ വകരൂക്ഷ വിമര്‍ശനം

Posted by - Sep 8, 2018, 07:46 am IST 0
ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രിക്ക് ആരാധകരുടെ വകരൂക്ഷ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കു ശേഷവും ഇന്ത്യന്‍ ടീമിനെ വലിയരീതിയില്‍ പുകഴ്ത്തിയതിനു പിന്നാലെയാണ് ശാസ്ത്രിയെ…

ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 39 റണ്‍സ് വിജയം 

Posted by - Apr 15, 2019, 04:59 pm IST 0
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 39 റണ്‍സ് വിജയം.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍…

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം; വീണ്ടും ഒന്നാമത്

Posted by - Apr 10, 2019, 02:23 pm IST 0
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ധോണിയും സംഘവും ഒന്നാമതെത്തിയത്. …

ഇന്ന് അന്തിമ പോരാട്ടം   

Posted by - Apr 1, 2018, 09:24 am IST 0
ഇന്ന് അന്തിമ പോരാട്ടം    കൊൽക്കത്ത : ബംഗാളി നെതിരെ  കുതിച്ചു ചാടാൻ കേരളം തയ്യാറായി കഴിഞ്ഞു. ഇത്തവണ കപിൽ മുത്ത മിടാനുള്ള കരുത്ത് കേരളത്തിന്  നൽകി…

ഐപിഎല്ലിൽ ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർകിങ്‌സ്‌

Posted by - Apr 4, 2019, 11:49 am IST 0
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് 37 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത…

Leave a comment