റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 118 റണ്‍സിന്‍റെ ആധികാരിക ജയം

397 0

ഹൈദരാബാദ്:  റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 118 റണ്‍സിന്‍റെ ആധികാരിക ജയം.  232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 113ല്‍ അവസാനിച്ചു. മുഹമ്മദ് നബി നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി. സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

കൂട്ടത്തകര്‍ച്ചയോടെ തുടങ്ങിയ ബാംഗ്ലൂരിന് 22 റണ്‍സെടുക്കുന്നതിനിടെ പാര്‍ത്ഥീവിനെയും(11) ഹെറ്റ്‌മെയറിനെയും(9) എബിഡിയെയും(1) നഷ്ടമായി. അഫ്ഗാന്‍ സ്‌പിന്നര്‍ മുഹമ്മദ് നബിക്കാണ് മൂന്ന് വിക്കറ്റും. പിന്നാലെ കോലിയെ(3) സന്ദീപ് ശര്‍മ്മ, വാര്‍ണറുടെ കൈകളിലെത്തിച്ചു. മൊയിന്‍ അലി(2) റണ്‍ഔട്ടാവുകയും ചെയ്തു. അഞ്ച് റണ്‍സെടുത്ത ശിവം ദുബെയെ എട്ടാം ഓവറില്‍ മടക്കി നബി നാല് വിക്കറ്റ് തികച്ചു. ഇതോടെ റോയല്‍ ചലഞ്ചേഴ്‌സ് 7.3 ഓവറില്‍ ആറ് വിക്കറ്റിന് 35 റണ്‍സ്. 

എന്നാല്‍ പുതുമുഖം പ്രയാസും ഗ്രാന്‍ഡ്‌ഹോമും റോയല്‍ ചലഞ്ചേഴ്‌സ് ഇന്നിംഗ്‌സ് 16-ാം ഓവര്‍ വരെ കൊണ്ടുപോയി. എന്നാല്‍ ഗ്രാന്‍ഡ്‌ഹോമിന്‍റെ ചെറുത്തുനില്‍പ്പൊന്നും ബാംഗ്ലൂരിനെ ജയിപ്പിക്കാന്‍ പാകത്തിലുള്ളതായിരുന്നില്ല. 18-ാം ഓവറില്‍ ഉമേഷ്(14) റണ്‍‌ഔട്ടായി. തൊട്ടടുത്ത ഓവറില്‍ ഗ്രാന്‍ഡ്‌ഹോമും(32 പന്തില്‍ 37) റണ്‍ഔട്ടായി. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ചാഹല്‍(1) പുറത്തായതോടെ ബാംഗ്ലൂരിന്‍റെ പോരാട്ടം അവസാനിച്ചു

Related Post

ഇന്ന് അന്തിമ പോരാട്ടം   

Posted by - Apr 1, 2018, 09:24 am IST 0
ഇന്ന് അന്തിമ പോരാട്ടം    കൊൽക്കത്ത : ബംഗാളി നെതിരെ  കുതിച്ചു ചാടാൻ കേരളം തയ്യാറായി കഴിഞ്ഞു. ഇത്തവണ കപിൽ മുത്ത മിടാനുള്ള കരുത്ത് കേരളത്തിന്  നൽകി…

പഞ്ചാബിനെതിരെ മുംബൈക്ക് അവസാന പന്തില്‍ ജയം

Posted by - Apr 11, 2019, 11:35 am IST 0
മുംബൈ: ക്രിസ് ഗെയ്‌‌ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയ മുംബൈ ഇന്ത്യൻസ്…

ദക്ഷിണ കൊറിയയ്‌ക്കെതിരെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം  

Posted by - May 23, 2019, 07:16 am IST 0
ഇഞ്ചിയോണ്‍: ദക്ഷിണകൊറിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ കരുത്തരായ എതിരാളികള്‍ക്കെതിരെ 2-1 എന്ന സ്‌കോറിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ…

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മിന്നും ജയം

Posted by - Dec 30, 2018, 08:09 am IST 0
മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ്ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. 137 റണ്‍സിനാണ് കോഹ്‌ലിയും സംഘവും ഓസീസിനെ കെട്ടുകെട്ടിച്ചത്.

ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Posted by - Apr 15, 2019, 05:03 pm IST 0
സിഡ്‌നി: ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 12 മാസത്തെ വിലക്കിനുശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി.  എന്നാല്‍…

Leave a comment