മലപ്പുറത്ത് ഉത്സവത്തിനിടെ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം  

71 0

മലപ്പുറം കരുളായി പൂളക്കപ്പാറ കോളനിയില്‍ ഉത്സവം നടക്കുന്നതിനിടെ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം. പരിക്കേറ്റ 2 പേരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്തേടം പുളക്കപ്പാറ കോളനിയിലെ ശങ്കരന്‍ പാട്ടക്കരിമ്പ്, അമരമ്പലം പഞ്ചായത്തിലെ പാട്ട കരിമ്പ് കോളനിയിലെ ചാത്തി, വഴിക്കടവ് പുഞ്ചക്കൊലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്.

മലപ്പുറം നിലമ്പൂരിന് സമീപം കരുളായി പൂളക്കപ്പാറ കോളനിയില്‍ ഉത്സവം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആദിവാസി കോളനിയിലെ ഉത്സവത്തില്‍ പങ്കെടുത്ത ആളുകളുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു.  വൈകുന്നേരം 6.30 ഓടെ പൂജ നടന്ന സ്ഥലത്തിന് സമീപമുള്ള വലിയ മരുത് മരം ഇവരുടെ മുകളിലേക്ക് പൊട്ടിവീണു, തലയിലേക്ക് മരം വീണ ഇവര്‍ തല്‍സമയം മരിച്ചു,

പോലീസും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഫയര്‍ഫോഴ്സും ചേര്‍ന്ന് മരം വെട്ടി നീക്കിയാണ് ഇവരുടെ മൃതുദേഹങ്ങള്‍ പുറത്തെടുത്തത്, പൂളക്കപ്പാറ കോളനിയിലെ വേണുവിന്റെ മക്കളായ അനന്യ, രേണുക എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട് നിസാരമായ പരിക്കുകളോടെ ഇവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Post

Leave a comment