ചീഫ് ജസ്റ്റീസിനെതിരെ കോര്‍പ്പറേറ്റ് കമ്പനിയുടെ ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീം കോടതി  

220 0

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് സുപ്രീംകോടതി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ കോടതിയുടെ വിശ്വാസ്യത തകരുമെന്ന് ജസ്റ്റിസ്അരുണ്‍ മിശ്ര പറഞ്ഞു. കേസ്പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിനെതിരേ പരാതിഉന്നയിക്കാന്‍ ഒന്നരക്കോടി രൂപവാഗ്ദാനം ലഭിച്ചെന്നു പറഞ്ഞഅഭിഭാഷകന്‍ ഉത്സവ് സിങ്ബയന്‍സ് ഇന്നലെ സുപ്രീംകോടതിയില്‍ ഹാജരാകുകയുംസത്യവാങ്മൂലം സമര്‍പ്പിക്കുകയുംചെയ്തു.

ജസ്റ്റിസ് ഗോഗോയിയെ കുടുക്കാന്‍ ശ്രമിച്ചത് കോര്‍പറേറ്റ്സ്ഥാപനമെന്നാണ് അഭിഭാഷകന്റെ സത്യവാങ്മൂലം. ഇതേതുടര്‍ന്നാണ് സുപ്രീം കോടതികേസില്‍ ചില നടപടികളിലേക്ക് കടന്നത്.ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗിക പീഡനപരാതിയും ഗൂഢാലോചനഅന്വേഷിക്കുന്നതും പരസ്പരംബന്ധപ്പെടുത്തരുതെന്നായിരുന്നു ഇന്ദിര ജെയ്സിങിന്റെ വാദം. അതേസമയം സത്യവാങ്മൂലം നല്‍കിയ അഭിഭാഷകന്റെവിശ്വാസത്യ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഇന്ദിരജയ്സിങ് വ്യക്തമാക്കി.കൂടുതല്‍ തെളിവുകളുമായിപുതിയൊരു സത്യവാങ്മൂലംഇന്ന് സമര്‍പ്പിക്കാന്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.തുടര്‍ന്ന് കേസ് മാറ്റി വെക്കുകയായിരുന്നു.

കോടതിക്ക് കണ്ണുംപൂട്ടിഇരിക്കാനാവില്ലെന്ന് ജസ്റ്റിസ്അരുണ്‍ മിശ്ര പറഞ്ഞു. ലൈംഗികാരോപണത്തില്‍ അന്വേഷണം വേണമെന്ന് അഭിഭാഷകഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.എന്നാല്‍ അക്കാര്യം പരിഗണിക്കാനല്ല കോടതി ചേര്‍ന്നതെന്ന്ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണുപരിഗണിക്കുന്നതെന്നും ജസ്റ്റിസ്നരിമാന്‍ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്കെതിരെ ലൈംഗികപീഡന ആരോപണമുയര്‍ത്താന്‍ വന്‍ ഗൂഢാലോചനനടന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമെന്നു സുപ്രീം കോടതിനിരീക്ഷിച്ചു.കോടതി വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് സി.ബി.ഐജോയിന്റ് ഡയറക്ടര്‍, ഐ.ബി ജോയിന്റ് ഡയറക്ടര്‍, ഡല്‍ഹിപൊലീസ് കമ്മിഷണര്‍ എന്നിവര്‍ കോടതിയിലെത്തി. ജസ്റ്റിസ്അരുണ്‍ മിശ്ര അധ്യക്ഷനായബെഞ്ച് ഇവരുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ഗൂഢാലോചനയുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന്‍ഉത്സവസിങ് ബൈന്‍സ് സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ തെളിവുകള്‍ കൈമാറി. ഉത്സവ്ബൈന്‍സ് പാതി കാര്യങ്ങള്‍ മാത്രമാണു പറയുന്നതെന്ന് എ.ജിനിരീക്ഷിച്ചു. കുറച്ചു രേഖകള്‍കൈമാറുന്നു.മറ്റുള്ളവ നല്‍കുന്നില്ലെന്നുംഎ.ജി വ്യക്തമാക്കി. എന്നാല്‍താന്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോകുമെന്ന് അഭിഭാഷകന്‍പറഞ്ഞു. അഭിഭാഷകനെ കോടതി തിരികെവിളിച്ചു സമാധാനിപ്പിക്കുകയായിരുന്നു.

Related Post

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും 

Posted by - Apr 21, 2018, 07:09 am IST 0
ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും  പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.…

ഞങ്ങൾ എൻ‌ആർ‌സി ദില്ലിയിൽ നടപ്പിലാക്കും: മനോജ് തിവാരി

Posted by - Aug 31, 2019, 02:15 pm IST 0
ന്യൂ ഡൽഹി :അസം നാഷണൽ സിറ്റിസൺ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി) ഇന്ന് പുറത്തുവിട്ടപ്പോൾ, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സമാനമായ ഒരു അഭ്യാസമാണ് ദില്ലിക്ക് വേണ്ടി ബിജെപിയുടെ മനോജ് തിവാരി…

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; കോളജുകള്‍ക്ക് അവധി  

Posted by - Mar 12, 2021, 09:06 am IST 0
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പനവേലില്‍ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. മാര്‍ച്ച് 22 വരെയാണ് നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. രാത്രി…

ശ്രീദേവിക്ക് യാത്രാമൊഴി 

Posted by - Feb 28, 2018, 08:32 am IST 0
മുംബൈ• ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചു. മുംബൈ വിലെപേരൽ സേവ സമാജ് ശ്മശാനത്തിൽ ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്കാരം. രാവിലെ 9.30 മുതൽ…

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് പിസി ജോര്‍ജ്ജ്

Posted by - Feb 13, 2019, 09:31 pm IST 0
കോട്ടയം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് പിസി ജോര്‍ജ്ജ്. ജനപക്ഷത്തിന്റെ അഞ്ചുപേര്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ടയിലാകും പിസി മത്സരിക്കുക. യുഡിഎഫ് മുന്നണി…

Leave a comment