പ്രണയിക്കുന്നവര്‍ക്ക് ധൈര്യമേകാന്‍ പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവാക്കള്‍

349 0

കൊച്ചി: പ്രണയിക്കുന്നവര്‍ക്ക് ധൈര്യമേകാന്‍ പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവാക്കള്‍. ഹ്യൂമന്‍ വെല്‍നസ് സ്റ്റഡിസെന്ററാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. പ്രണയിക്കുന്നതിന്റെ പേരില്‍ നമുക്ക് ചുറ്റും ആരും ഇനി കണ്ണീരണിയരുതെന്നാണ് 'ഒന്നാകാന്‍ ഒന്നിക്കാം' എന്ന സന്ദേശത്തോടെ രൂപംകൊണ്ട 'മിത്രകുല'ത്തിന്റെ പ്രധാന ലക്ഷ്യം. വിവാഹിതരല്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചുജീവിക്കാമെന്ന് ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവും കൂട്ടായ്മയ്ക്ക് പ്രേരകമായിട്ടുണ്ട്. 

ഒന്നാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടായാല്‍ അത് നിയമപരമായിത്തന്നെ നീക്കാന്‍ സഹായിക്കും. രണ്ടുപേരുടെ ജീവിതത്തെയും സമൂഹത്തെയും ബാധിക്കുന്നതെന്ന നിലയില്‍ വളരെ ഗൗരവമായാണ് ഇതിനെ സമീപിക്കുന്നത്. 

പ്രണയിക്കുന്നവര്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കും പ്രണയം അന്വേഷിക്കുന്നവര്‍ക്കും പ്രണയത്തിന് കൈത്താങ്ങും നിയമസഹായവും ആവശ്യമുള്ളവര്‍ക്കും വേണ്ടിയാണ് ഈ യത്‌നമെന്ന് സെന്ററിന്റെ കോഓര്‍ഡിറ്റേര്‍ അനില്‍ജോസ് പറയുന്നു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതുപോലുള്ള കൂട്ടായ്മകള്‍ ഉണ്ടാക്കാന്‍ ആലോചിക്കുന്നുണ്ട്. എല്ലാ നാലാമത്തെ ഞായറാഴ്ചയും മിത്രകുലത്തില്‍ ഈ കൂട്ടായ്മ ചേരുമെന്നും അനില്‍ വ്യക്തമാക്കി. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 94474 98430.

Related Post

ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Posted by - Dec 11, 2018, 04:44 pm IST 0
ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ ഒരു സുരക്ഷാ പോസ്റ്റിനു നേരെ ഭീകരര്‍ വെടിവയ്പ്പ് നടത്തുകയായിരുന്നു. ജനവാസമേഖലയില്‍ നിരീക്ഷണം നടത്തുകയായിരുന്നു…

പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം

Posted by - May 2, 2018, 05:00 pm IST 0
മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ (ജേഡെ) വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം. ​ സി.ബി.ഐ പ്രത്യേക കോടതിയാണ്​ ശിക്ഷ വിധിച്ചത്​. പ്രതികളായ ഛോട്ടാരാജന്‍, സഹായി രോഹിത്​…

ദില്ലി മുന്‍ മുഖ്യമന്ത്രി അന്തരിച്ചു

Posted by - Oct 28, 2018, 07:36 am IST 0
ദില്ലി: ദില്ലി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന( 82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം. പനിയും അണുബാധയും…

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യ​ണ​മെന്ന് വി​ജ​യ് മ​ല്യ

Posted by - Apr 27, 2018, 07:39 pm IST 0
ല​ണ്ട​ൻ: ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് വി​ജ​യ് മ​ല്യ. എ​ന്നാ​ൽ അ​തി​നു സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി മ​ദ്യ രാ​ജാ​വ് വി​ജ​യ് മ​ല്യ പറഞ്ഞു.…

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി

Posted by - Aug 29, 2019, 01:32 pm IST 0
ഈ മാസം ആദ്യം പാർലമെന്റ് പാസാക്കിയ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ബിൽ 2019 ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. “ബില്ലിന്റെ യഥാർത്ഥ പതിപ്പ്…

Leave a comment