മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തോടെ; കേരളത്തില്‍ നിന്ന് ആരൊക്കെയെന്ന് ചര്‍ച്ചകള്‍ തുടരുന്നു  

195 0

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ മന്ത്രിമാര്‍ ആരൊക്കെയെന്ന് ഇന്നു വൈകുന്നേരത്തോടെ അറിയാനായേക്കും. കേന്ദ്ര ഭരണത്തിലെ കേരളത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ അന്തരീക്ഷത്തിലുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ കേരളത്തില്‍നിന്ന് മന്ത്രിയുണ്ടാവുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല.

കുമ്മനം ആദ്യഘട്ടത്തില്‍ തന്നെ മന്ത്രിയാവുമെന്നും പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലായിയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യസഭാംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരനാണ് പ്രചരിക്കപ്പെടുന്ന പേരുകളില്‍ മറ്റൊരാള്‍. മുരളീധരന്റെ പേര് കഴിഞ്ഞ തവണ തന്നെ ഉയര്‍ന്നിരുന്നതാണ്. ഇത്തവണ മുരളീധരന്‍ മന്ത്രിയാവുമെന്നും ഒരുപക്ഷേ ആദ്യത്തെ മന്ത്രിസഭാ വികസനത്തിലായിരിക്കും അദ്ദേഹത്തിനു നറുക്കു വീഴുകയെന്നും മുരളീധരനോട് അടുപ്പമുള്ളവര്‍ പറയുന്നു.

രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയാണ് ബിജെപി നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്ന സാധ്യതാ പട്ടികയിലുള്ള മൂന്നാമത്തെയാള്‍. തൃശൂരില്‍ നടത്തിയ മികച്ച പ്രകടനം കേന്ദ്ര നേതൃത്വം പരിഗണിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ പാര്‍ട്ടിക്കു ഏറ്റവും ഗുണം ചെയ്ത സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയെ മന്ത്രിയാക്കുന്നതിലൂടെ  അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നിശ്ചയമായും നേട്ടമുണ്ടാക്കാനാവുമെന്നാണ് ഇവരുടെ പക്ഷം. കഴിഞ്ഞ തവണ മന്ത്രിസഭയില്‍ എത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം തുടരുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല.

കൂടുതല്‍ പ്രൊഫഷനലുകളെ ഭരണതലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍നിന്നുള്ള ഏതാനും പേരുമായി ബിജെപി നേതൃത്വം കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സിവി ആനന്ദബോസ്, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്.

Related Post

ഇന്ത്യയുടെ സാമ്പത്തിക അടിസ്ഥാനങ്ങൾ ശക്‌തമാണ്‌ : അമിത് ഷാ 

Posted by - Aug 30, 2019, 04:18 pm IST 0
ഗാന്ധിനഗർ :ഇന്ത്യയുടെ മാക്രോ ഇക്കണോമിക് ഫണ്ടമെന്റലുകൾ തികച്ചും ശക്തമാണെന്നും അതിന്റെ സമ്പദ്‌വ്യവസ്ഥ നിലവിൽ ലോകത്തിലെ ഏറ്റവും വേഗതയിൽ വളരുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഏഷ്യയിലെ മൂന്നാമത്തെ…

അഞ്ചാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  

Posted by - May 4, 2019, 11:26 am IST 0
ഡല്‍ഹി: അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും…

സൂറത്തിൽ പതിനൊന്നുകാരിക്ക് പീഡനം 

Posted by - Apr 16, 2018, 07:30 am IST 0
സൂറത്തിൽ പതിനൊന്നുകാരിക്ക് പീഡനം  കാശ്മീരിലും യു.പിയിലെയും  സംഭവങ്ങൾക്കു പിന്നാലെ സൂറത്തിൽ പീഡനം. ഗുജറാത്തിലെ സൂറത്തിൽ നിന്നും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ പെൺക്കുട്ടി ദിവസങ്ങളോളം തടങ്കലിൽവെച്ച്…

നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

Posted by - Jan 3, 2019, 10:32 am IST 0
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ചര്‍ച്ചയ്‌ക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മു​ന്‍​കൂ​ട്ടി ത​യ്യാ​റാ​ക്കി​യ ചോ​ദ്യ​ങ്ങ​ളും മ​റു​പ​ടി​ക​ളു​മാ​യി ഒ​ന്ന​ര മ​ണി​ക്കൂ​ര്‍…

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിട്ട മുന്‍പ്രതിപക്ഷ നേതാവ് ബിജെപി മന്ത്രിസഭയില്‍  

Posted by - Jun 16, 2019, 09:32 pm IST 0
മുംബൈ: കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ പ്രതിപക്ഷ നേതാവ്  രാധാകൃഷ്ണ വിഖേ പാട്ടീല്‍ ഫട്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് അഷിഷ്…

Leave a comment