എസ് എ ബോബ്‌ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിനിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയ് ശുപാര്‍ശ ചെയ്തു    

188 0

ന്യൂഡൽഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. നിലവിലെ രീതി അനുസരിച്ച് പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാറുള്ളത് അധികാരമൊഴിയുന്ന ചീഫ് ജസ്റ്റിസ്ആണ്. ഇത് കേന്ദ്രം അംഗീകരിച്ചാൽ ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നവംബർ 18 ന് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17 ന് വിരമിക്കും. 2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ഔദ്യോ​ഗിക കാലാവധി. 2000 ല്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ്  എസ് എ ബോബ്‌ഡെ 2012 ല്‍  മധ്യപ്രദേശ് ഹൈക്കോടതി  ചീഫ് ചീഫ് ജസ്റ്റിസായി. 

Related Post

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പു ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ സൈനികരുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു  

Posted by - May 1, 2019, 03:14 pm IST 0
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സൈനിക വാഹനത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ്…

കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ ആരും അതൃപ്​തരല്ലെന്ന് ഡി.കെ.ശിവകുമാര്‍  

Posted by - May 23, 2018, 04:08 pm IST 0
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ ആരും അതൃപ്​തരല്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ് ഡി.കെ.ശിവകുമാര്‍. തനിക്ക്​ കര്‍ണാടക മുഖ്യമന്ത്രി സ്​ഥാനത്തിന്​ ആഗ്രഹമുണ്ടെന്ന്​ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവരും ഒന്നാണ്​.…

മാനഭംഗക്കേസ്: ആള്‍ദൈവം പിടിയില്‍

Posted by - Sep 14, 2018, 07:47 am IST 0
ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് പിടിയില്‍. 2008 മുതല്‍ 2013 വരെ അഷു മഹാരാജ് ഡല്‍ഹി സ്വദേശിയായ യുവതിയെയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും…

കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

Posted by - Sep 17, 2019, 06:45 pm IST 0
ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ്…

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

Leave a comment