ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അന്തരിച്ചു

363 0

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 

വൈകുന്നേരം 5.30 നാണ് സംസ്‌ക്കാരം. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളെ കുറിച്ച്‌ പഠിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിയോഗിച്ച സമതിയുടെ അധ്യക്ഷനായിരുന്നു സച്ചാര്‍. 403 പേജുള്ള റിപ്പോര്‍ട്ടില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിടാനുള്ള ശുപാര്‍ശകളും സമര്‍പ്പിച്ചിരുന്നു. 

1985 ഓഗസ്റ്റ് ആറ് മുതല്‍ ഡിസംബര്‍ 22 വരെ അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിരുന്നു. മനുഷ്യാവകാശ സംരക്ഷണത്തിന് ഏറെ പ്രാമുഖ്യം കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ച്‌ വരുകയായിരുന്നു സച്ചാര്‍.

Related Post

ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 15 മരണം

Posted by - Sep 8, 2018, 07:52 pm IST 0
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍  ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 15 മരണം. അപകടത്തില്‍ 25 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഷാരി ജില്ലയിലെ ഷവോസില്‍ ശനിയാഴ്ച പുലര്‍ച്ച…

യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍

Posted by - Sep 16, 2019, 08:56 am IST 0
ഇസ്ലാമാബാദ്: യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി . ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യതയുള്ളതായും അത് ഉണ്ടാവുകയാണെങ്കില്‍ ഉപഭൂഖണ്ഡത്തിനുമപ്പുറം അതിന്റെ ഭവിഷ്യത്ത് വ്യാപിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായി…

കാശ്മീരിൽ ഏറ്റുമുട്ടലിൽ 3 പേരെ സൈന്യം വധിച്ചു

Posted by - Oct 22, 2019, 11:58 pm IST 0
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോറ മേഖലയിൽ സുരക്ഷാസേനയും, ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഇവിടെ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ…

മുംബൈയിൽ വീടുകളുടെ വാടകവില വീണ്ടും ഉയരുന്നു; മധ്യവർഗ്ഗ കുടുംബങ്ങൾക്ക് ഭാരം

Posted by - Nov 9, 2025, 12:51 pm IST 0
മുംബൈയിലെ വാടകമാർക്കറ്റിൽ വീണ്ടും ഉയർന്ന നിരക്കാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ഐ‌ടി, ഫിനാൻസ്, സ്റ്റാർട്ടപ്പ് മേഖലകളിൽ നിയമനങ്ങൾ വർധിച്ചതോടെ വാടകയും ഫ്ലാറ്റ് വിലയും 6% മുതൽ 10% വരെ geçen…

ബിഹാറില്‍ ആര്‍.ജെ.ഡി. ബന്ദ് ആരംഭിച്ചു

Posted by - Dec 21, 2019, 10:22 am IST 0
ബിഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. പട്‌ന, ധര്‍ഭാഗ തുടങ്ങിയ ഇടങ്ങളില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പോസ്റ്ററുകളേന്തി പ്രതിഷേധ പ്രകടനം നടത്തി.

Leave a comment