ഇന്ത്യയുടെ ചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതണം: അമിത് ഷാ

361 0
വാരാണസി: ഇന്ത്യയുടെ ചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതണമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒന്നാം സ്വാതന്ത്യ സമരം ബ്രിട്ടീഷുകാരുടെ കണ്ണിലൂടെയാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം വെറും ഒരു ലഹളയായി കണക്കാക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബനാറസ് ഹിന്ദു യൂണിവേവ്‌സിറ്റിയില്‍ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ബി.ജെ.പി മഹാരാഷ്ട്രാഘടകം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞതിന് പിന്നാലെയാണ് ഷായുടെ പ്രസ്താവന.
വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857ലെ 'യുദ്ധം' ചരിത്രമാകുമായിരുന്നില്ലെന്നും ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിലൂടെയേ നാമതിനെ കാണുമായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 1987ലെ 'യുദ്ധ'ത്തെ 'ഒന്നാം സ്വാതന്ത്ര്യയുദ്ധം' എന്നു വിളിച്ചത് സവര്‍ക്കറാണ്. അല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ അതിനെ ലഹളയായേ മനസ്സിലാക്കുമായിരുന്നുള്ളൂവെന്നും ഷാ പറഞ്ഞു.
 

Related Post

കേന്ദ്രത്തിലേ  ഡയറക്ടർ പട്ടികയിൽ ഋഷിരാജ് സിങ് 

Posted by - Mar 20, 2018, 09:07 am IST 0
കേന്ദ്രത്തിലേ  ഡയറക്ടർ പട്ടികയിൽ ഋഷിരാജ് സിങ്  കേരള പോലീസ് ഡിജിപിമാരായ ജേക്കബ് തോമസിനെയും ലോകനാഥ്‌ ബഹ്‌റയെയും കടത്തിയാണ് ഋഷിരാജ് സിങ് കേന്ദ്രത്തിലെ ഡയറക്ടർ പട്ടികയിൽ ഇടം നേടിയത് …

ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി പങ്കജ് സരണിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

Posted by - May 30, 2018, 09:37 am IST 0
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി പങ്കജ് സരണിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ ഇദേഹം റഷ്യയിലെ ഇന്ത്യന്‍ അംബാസഡറാണ്.  2015 നവംബറിലാണ് പങ്കജ് സരണ്‍ റഷ്യയിലെ ഇന്ത്യന്‍…

കോവിഡ് 19 മരണം 26500 ന് അടുത്ത്

Posted by - Mar 28, 2020, 10:32 am IST 0
മുംബൈ: കൊവിഡ് 19 രോഗബാധയില്‍ മരണം 26,447ലെത്തി. 577,531 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കുടുതല്‍ രോഗ ബാധിതര്‍. 94,425. ഇന്നു മാത്രം 8,990…

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു

Posted by - Oct 11, 2019, 06:02 pm IST 0
ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്  മഹാബലി പുരത്ത് എത്തി. ഷി ജിന്‍പിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.  മഹബാലിപുരത്തെ കോട്ടകളും…

ചന്ദ്രയാൻ -2: ചന്ദ്ര ലാൻഡർ വേർതിരിക്കൽ വിജയിച്ചു

Posted by - Sep 2, 2019, 08:20 pm IST 0
  ബെംഗളൂരു: ചന്ദ്രയാൻ -2 ഭ്രമണപഥത്തിൽ നിന്ന് ലാൻഡർ 'വിക്രം' വേർതിരിക്കുന്നത് ഐ സ് ർ ഓ  തിങ്കളാഴ്ച വിജയകരമായി നടത്തി. ഉച്ചയ്ക്ക് 12.45 ന് ആരംഭിച്ച…

Leave a comment