ലൈംഗിക വിഡിയോകള്‍ക്ക് അടിമയായ ഇളയ സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

379 0

മുംബൈ : ലൈംഗിക വിഡിയോകള്‍ക്ക് അടിമയായ ഇളയ സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. ലൈംഗിക പൂർത്തീകരണത്തിനായി സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പതിനാലുകാരൻ നവിമുംബൈയിൽ പിടിയിലായി. നവിമുംബൈയിലെ കാമോത്തെ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. പതിനാറുകാരിയായ സഹോദരി ഗർഭിണിയായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

പ്രതിയായ കൗമാരക്കാരൻ നീലചിത്രങ്ങൾക്ക് അടിമയാണെന്നും പതിവായി സെൽഫോണിൽ നീലചിത്രങ്ങൾ കാണുന്നത് പതിവാണെന്നും പൊലീസ് പറയുന്നു.  പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇളയ സഹോദരൻ രണ്ട് മാസത്തിലേറേയായി തന്നെ ലൈംഗികമായി ഉപയോഗിക്കുന്ന കാര്യം പെൺകുട്ടി വെളിപ്പെടുത്തിയത്. കടുത്ത വയറു വേദന മൂലം പെൺകുട്ടി ഡോക്ടറെ സമീപിച്ചപ്പോഴാണ് പീഡനക്കഥ വീട്ടുകാർ അറിഞ്ഞത്. പരിശോധനയിൽ പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ അംഗമായ ഡോക്ടർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതിയായ ആൺകുട്ടിയെ ജൂവൈനൈൽ ഹോമിലേയ്ക്ക് അയച്ചു. 

Related Post

ലിഗയുടെ കൊലപാതകം: കൂടുതൽ വിവരങ്ങൾ പുറത്ത്

Posted by - Apr 28, 2018, 01:04 pm IST 0
 തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ശരീരത്തിലെത്തിയിരുന്നുെവന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാല്‍ എന്ത് തരം വസ്തുവാണ് ശരീരത്തിലെത്തിയിരിക്കുന്നതെന്ന് കൃത്യമായ…

മുസഫര്‍പുരില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു

Posted by - Jan 1, 2019, 08:24 am IST 0
മുസഫര്‍പുര്‍ : ബിഹാറിലെ മുസഫര്‍പുരില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. മുസഫര്‍പുരിലെ സ്‌നാക്കസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഏഴ് പേരെ കാണാതായി.…

കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി: രണ്ട് മരണം

Posted by - Jun 25, 2018, 11:10 am IST 0
മുംബൈ: കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി. തിങ്കളാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കൂന്ന മുന്നറിയിപ്പ്. നിര്‍ത്താതെയുള്ള മഴയില്‍…

രാജി സന്നദ്ധത അറിയിച്ച് രാഹുല്‍; സോണിയ നിരാകരിച്ചു  

Posted by - May 23, 2019, 08:07 pm IST 0
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു. സോണിയാ ഗാന്ധിയെയും മുതിര്‍ന്ന നേതാക്കളെയുമാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.…

സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കനക്കുന്നു

Posted by - May 5, 2018, 11:28 am IST 0
ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കനക്കുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച്‌ സുരക്ഷാസേനയ്ക്ക് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍…

Leave a comment