ലിഗയുടെ കൊലപാതകം: കൂടുതൽ വിവരങ്ങൾ പുറത്ത്

374 0

 തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ശരീരത്തിലെത്തിയിരുന്നുെവന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാല്‍ എന്ത് തരം വസ്തുവാണ് ശരീരത്തിലെത്തിയിരിക്കുന്നതെന്ന് കൃത്യമായ വ്യക്തതയില്ല. ലിഗയുടെ ഇരുകാലുകള്‍ക്കും ഒരേ പോലെ മുറിവും ഏറ്റിട്ടുമുണ്ട്. എന്നാല്‍ ഇതെല്ലാം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഒരു ബലാത്സംഗ ശ്രമം നടന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സ്ഥീരീകരിക്കാനായിട്ടുമില്ല. ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പൊലീസിന് കൈമാറുമെന്നാണ് സൂചന. 

കൊലപാതകത്തില്‍ സഹായിച്ച നാലോളം പേരുടെ അറസ്റ്റ് രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകുന്നതായിരിക്കും.മാത്രമല്ല,വെള്ളിയാഴ്ച രാത്രിയോടെ വള്ളിപ്പടര്‍പ്പുകളില്‍ നിന്ന് ലഭിച്ച സ്രവം പ്രതികളുടേതാണെന്ന് ഉന്നതതല മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാസപരിേശാധന ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുളളൂ. 

ലിഗ കൊലപാതക കേസില്‍ കോവളത്തെ ടൂറിസ്റ്റ് ഗൈഡും യോഗ അധ്യാപകനുമായ യുവാവാണ് മുഖ്യപ്രതിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന വള്ളിയില്‍നിന്നും നിർണ്ണായക തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും കൂടി ലഭിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതുമാണ്.

Related Post

അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ കൈവശം വെച്ചാല്‍ കര്‍ശന ശിക്ഷ

Posted by - Nov 24, 2018, 10:43 pm IST 0
ന്യൂഡല്‍ഹി: അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ കൈവശം വെച്ചാല്‍ കര്‍ശന ശിക്ഷ നടപടികള്‍ ഉറപ്പു വരുത്തുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല രംഗങ്ങള്‍…

രാജ്യദ്രോഹകുറ്റത്തിന് ഷെഹ്‌ല റാഷിദിനെതിരെ  കേസെടുത്തു

Posted by - Sep 6, 2019, 06:25 pm IST 0
ന്യൂദൽഹി: ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് സായുധ സേന സിവിലിയന്മാരെ പീഡിപ്പിക്കുകയും വീടുകൾ കൊള്ളയടിക്കുകയും ചെയ്തുവെന്നാരോപിച്ച  ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ…

ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ നിന്ന്​ ഡിസ്​ചാര്‍ജ്​ ചെയ്​തു

Posted by - Jun 3, 2018, 11:54 am IST 0
മുംബൈ: നെഞ്ച്​ വേദന കാരണം മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ​എ.എന്‍.എക്സ് മീഡിയ മുന്‍ മേധാവിയും ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജിയെ അസുഖം…

മക്ക ഹറമില്‍ നിന്ന് താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു

Posted by - Jun 9, 2018, 11:58 am IST 0
മക്ക: മക്കയിലെ ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു. വിശ്വാസികള്‍ നിസ്‌കാരത്തിന്റെ അവസാനത്തെ റകഅത്ത് നിര്‍വ്വഹിക്കുന്നതിനിടെയാണ് താഴേക്ക് ചാടിയതെന്ന് മക്ക…

875 മരുന്നുകൾക്ക് നാളെ വില കൂടും 

Posted by - Mar 31, 2018, 11:44 am IST 0
രക്തസമ്മർദ്ദം മുതൽ കാൻസർ വരെ വില നിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകൾക്ക് നാളെ മുതൽ 3.4 ശതമാനത്തോളം വിലകൂടും.  പത്ത് ശതമാനം വരെ വില കൂട്ടാൻ കമ്പിനികൾക്ക്…

Leave a comment