റബര്‍ ഫാക്ടറിയില്‍ തീപിടുത്തം: 12 മണിക്കൂറിനു ശേഷവും നിയന്ത്രിക്കാനായില്ല 

331 0

ന്യുഡല്‍ഹി: ഡല്‍ഹി മാളവിയ നഗറിലെ ഒരു റബര്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തം അനിയന്ത്രിതമായി തുടരുന്നു. മുപ്പതില്‍ ഏറെ അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് നിഗമനം. അതേസമയം, തീ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ടെന്നും 15 യൂണിറ്റുകള്‍ ഇപ്പോഴും തീവ്രശ്രമത്തിലാണെന്നും അഗ്നിശമന സേന അറിയിച്ചു. 

മൂന്നാലു മണിക്കൂറിനുള്ളില്‍ തീ അണയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കനത്ത പുകയാണ് ഉയരുന്നത്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ പുക നിറഞ്ഞിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ അഗ്നിബാധ ബുധനാഴ്ച രാവിലെയായിട്ടും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. 

ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  ഒരു ട്രക്കില്‍ നിന്നാണ് തീ പടര്‍ന്നതെന്നും സൂചനയുണ്ട്. റബര്‍ ഷീറ്റുമായി എത്തിയ ട്രക്ക് ഖിര്‍കി എക്‌സറ്റന്‍ഷനില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഈ ട്രക്കില്‍ നിന്ന് പെട്ടെന്ന് തീ ഉയരുകയായിരുന്നുവെന്നും അത് റബര്‍ ഷീറ്റ് സ്‌റ്റോക്ക് ചെയ്തിരുന്ന കെട്ടിടത്തിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. തീ പടര്‍ന്നുപിടിച്ചതോടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ കത്തിച്ചാമ്പലായി. നിരവധി കടകള്‍ക്കും തീപിടിച്ചു.
 

Related Post

വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന്  ഐഎസ്ആർഒ

Posted by - Sep 9, 2019, 04:10 pm IST 0
ബംഗളൂരു : ചന്ദ്രനിൽ ഹാർഡ് ലാൻഡിംഗ് ചെയ്ത വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന് ഐ സ് ർ ഓ സ്ഥിരീകരിച്ചു . ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയപ്പോൾ ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നെങ്കിലും…

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Nov 28, 2019, 07:57 pm IST 0
മുംബൈ: ദാദറിലെ ശിവജി പാര്‍ക്കില്‍  ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ധവ്…

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; കോളജുകള്‍ക്ക് അവധി  

Posted by - Mar 12, 2021, 09:06 am IST 0
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പനവേലില്‍ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. മാര്‍ച്ച് 22 വരെയാണ് നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. രാത്രി…

പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

Posted by - Apr 19, 2020, 06:14 pm IST 0
കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ…

സത്യസരണി റെയ്ഡ് ചെയ്യാനുള്ള ബലം പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നട്ടെല്ലിനില്ല : സെൻകുമാർ  

Posted by - Jan 21, 2020, 03:11 pm IST 0
തിരുവനന്തപുരം: ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനുള്ള  ബലം  പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നട്ടെല്ലിനില്ലെന്നു മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത…

Leave a comment