വ്യോമസേനാ ഉപമേധാവിയായി രാകേഷ് കുമാര്‍ സിംഗ് ഇന്ന് ചുമതലയേല്‍ക്കും  

261 0

ന്യൂഡല്‍ഹി: വ്യോമസേനാ ഉപമേധാവിയായി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഇന്നു ചുമതലയേല്‍ക്കും. എയര്‍ മാര്‍ഷല്‍ അനില്‍ ഖോസ്ല വിരമിച്ച ഒഴിവിലേക്കാണു നിയമനം.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഇദ്ദേഹം 1980 ജൂണ്‍ 15-നാണ് ഭാരതീയ വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റായി കമ്മീഷന്‍ ചെയ്തത്. ബംഗ്ലാദേശ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍നിന്ന് പ്രതിരോധ പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

സെന്‍ട്രല്‍ വ്യോമസേനാ ആസ്ഥാനത്ത് എയര്‍ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള എയര്‍ മാര്‍ഷല്‍ ന്യൂഡല്‍ഹി വ്യോമസേന ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫായിരുന്നു. 26 തരം യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുള്ള രാകേഷ് കുമാറിന് 4250 മണിക്കൂറിന്റെ വിമാനം പറത്തല്‍ പരിചയമുണ്ട്.

മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ എയര്‍ അറ്റാച്ചെ ആയിരുന്നു രാകേഷ് കുമാര്‍. ഇദ്ദേഹത്തെ രാജ്യം പരം വിശിഷ്ട് സേവാ മെഡല്‍, അതി വിശിഷ്ട് സേവാ മെഡല്‍, വായു സേനാ മെഡല്‍ എന്നിവ നല്‍കി ആദരിച്ചു.

Related Post

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്

Posted by - Feb 3, 2020, 09:11 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത്…

വൈറസ് ബാധയെ ഭയന്ന് ജീവനൊടുക്കിയ ആളുടെ റിസൾട്ട് നെഗറ്റീവ്

Posted by - Mar 29, 2020, 05:45 pm IST 0
ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ 56കാരനാണ് വൈറസ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന്…

ശ്രീനഗറിൽ ഫാറൂഖ് അബ്ദുള്ളയെ പാര്‍ട്ടി നേതാക്കള്‍ കണ്ടു   

Posted by - Oct 6, 2019, 03:41 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് തൊട്ടു പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ  നാഷണല്‍ കോണ്‍ഫറന്‍സ്നേതാക്കള്‍  അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ്…

ഹോ​ട്ട​ൽ ജി​എ​സ്ടി നി​ര​ക്കു​ക​ൾ കു​റ​ച്ചു

Posted by - Sep 21, 2019, 09:22 am IST 0
പനാജി: ഗോവയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഹോട്ടൽ ജിഎസ്ടി നിരക്കുകൾ കുറക്കാൻ തീരുമാനിച്ചു . എന്നാൽ  വാഹന നികുതിയിൽ മാറ്റമുണ്ടാകില്ല. 1000 രൂപ ദിവസ വാടകയുള്ള…

എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍

Posted by - Apr 17, 2019, 11:08 am IST 0
ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി മരിച്ചതായി സൗത്ത് ഡല്‍ഹി പോലീസാണ് സ്ഥിരീകരിച്ചത്. മരണ കാരണം…

Leave a comment