ഞങ്ങൾ ഒളിച്ചോടിയിട്ടില്ല: സത്യാവസ്ഥ വെളിപ്പെടുത്തി നടി ലിജോമോള്‍

168 0

കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ  ദുൽഖർ സൽമാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടൻ ഷാലു റഹീമും 
 ലിജോയും രജിസ്റ്റർ  വിവാഹം കഴിച്ചു എന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ലിജോമോള്‍. കട്ടപ്പനയിലെ ഋത്വിക് റോഷൻ ,  മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായിമാറിയ ആളാണ് ലിജോമോള്‍.  

അടുത്തിടെ താരത്തെത്തന്നെ ഞെട്ടിച്ച ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അതോടെ ലിജോയുടെ വിവാഹം മാധ്യമങ്ങൾ ആഘോഷമാക്കി. അടുപ്പമുള്ളവർ ലിജോയെ നേരിൽ വിളിച്ചു, എല്ലാവർക്കും അറിയേണ്ടിയിരുന്നത് ഒന്നു മാത്രം, സംഗതി സത്യമാണോ എന്നാണ്. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. ഒരു കാര്യം സത്യമാണ് ഞങ്ങൾ പ്രണയത്തിലാണ്. 

വീട്ടുകാരുടെയും സുഹൃത്തുകളുടെയും അറിവോടെയാണ് ഞങ്ങളുടെ ബന്ധം. അതിൽ എന്താണ് ഇത്ര ഒളിക്കാൻ. പിന്നെ ഇതൊന്നുമറിയാത്ത ചിലർ ഞങ്ങളുടെ സെൽഫി കണ്ടിട്ട് ഞങ്ങൾ വിവാഹിതരായി എന്ന് വിധിയെഴുതുകയായിരുന്നു. ‘കല്യാണം കഴിഞ്ഞത്’ ഇതുവരെ വീട്ടിൽ അറിഞ്ഞിട്ടില്ല. അവർക്ക് എന്നെ അറിയാം. അതുകൊണ്ട് ഇത്തരം ഗോസിപ്പുകൾ അവർ വിശ്വസിക്കില്ലായെന്നും ലിജോ പറഞ്ഞു.

Related Post

കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു 

Posted by - Mar 15, 2018, 09:06 am IST 0
കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു  ഇരുപത്തിഏഴ് വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വന്ന കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം വീണ്ടും എത്തുന്നു. ചതിച്ചാശാനേ ജോഷി ചതിച്ചു എന്ന സംഭാഷണം…

നാഗ ചൈതന്യ സാമന്ത ചിത്രം മജിലി തീയേറ്ററുകളിൽ

Posted by - Apr 5, 2019, 04:08 pm IST 0
തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മജിലി. ഇന്ന് തീയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് താരദമ്പതികള്‍ ചിത്രത്തില്‍…

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted by - Mar 8, 2018, 01:08 pm IST 0
 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ  മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മികച്ച നടി: പാർവതി (ടേക്ക് ഓഫ്),…

മഞ്ജുവാര്യര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം: വനിതാ കമ്മീഷന്‍ പരാതി നൽകി 

Posted by - Apr 24, 2018, 06:38 am IST 0
നടി മഞ്ജു വാര്യര്‍, ദീപ നിശാന്ത് എന്നിവര്‍ക്കെതിരെ സോഷ്യല്‍മീഡയയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം ഉണ്ടായ സംഭവത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച്‌ കമ്മീഷന്‍ ആലപ്പുഴ ജില്ലാ…

നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Posted by - Nov 10, 2018, 09:49 pm IST 0
ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായിരുന്നു…

Leave a comment