‘പിഎം നരേന്ദ്ര മോദി’ റിലീസ്  ഏപ്രിൽ 11 ന് 

156 0

ന്യൂഡൽഹി: ഒടുവിൽ അക്കാര്യത്തിലൊരു തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന അന്നു തന്നെ തീയറ്ററുകളിൽ എത്തും. ഈ മാസം 11 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ നിർമാതാവ് സന്ദീപ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് പുതിയ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും റിലീസ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

ചിത്രം റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് 11 ന് ആരംഭിക്കും. മെയ് 19 ന് അവസാനഘട്ട വോട്ടെടുപ്പും നടക്കും.

Related Post

ഭാവപ്പകര്‍ച്ചയുടെ തമ്പുരാനായി ദിലീപ്  

Posted by - Feb 7, 2018, 11:55 am IST 0
രാമലീലയുടെ ഗംഭീര വിജയത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതിന് ശേഷം സ്‌പെഷല്‍ ലുക്ക്…

പ്രണയം പറഞ്ഞ് 'ഷിബു'വിന്റെ ടീസർ

Posted by - Mar 27, 2019, 06:12 pm IST 0
സിനിമയ്‍ക്കുള്ളിലെ സിനിമയുടെ കഥയുമായി 'ഷിബു'വിന്റെ ടീസർ. ജനപ്രിയ നായകൻ ദിലീപ് ആണ് ചിത്രത്തിന്  ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ പങ്കുവച്ചത്.  ഷിബുവിന്റെ സിനിമാമോഹവും പ്രണയവുമാണ് ടീസറിന്റെ ഇതിവൃത്തം. നാട്ടിൻപുറത്തിന്റെ…

പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ തോക്കുചൂണ്ടി ബന്ദിയാക്കി യുവാവ്

Posted by - Jul 14, 2018, 11:46 am IST 0
ഭോപ്പാല്‍: വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ തോക്കുചൂണ്ടി ബന്ദിയാക്കി യുവാവ്. ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശി രോഹിത് സിങ്(30) ആണ് മോഡലിനെ അവരുടെ ഭോപ്പാലിലെ ഫ്ലാറ്റില്‍…

ആരാധകരെ ആവേശത്തിലാക്കി മധുരരാജ  ട്രെയിലർ പുറത്തിറങ്ങി

Posted by - Apr 6, 2019, 03:54 pm IST 0
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ട്രെയിലർ പുറത്തിറങ്ങി. പോക്കിരിരാജയുടെ രണ്ടാഭാഗം ആരാധകരെ കെെയ്യിലെടുക്കുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.  എട്ടുവർഷങ്ങൾക്ക് മുമ്പിറങ്ങിയ 'പോക്കിരിരാജ'യിലെ അതേ…

കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

Posted by - Nov 30, 2018, 03:02 pm IST 0
കൊച്ചി: മിമിക്രി താരവും നടനുമായ കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 തിനാണ് രോഗം പിടിപെട്ട് 54 -ാം വയസ്സില്‍ അബി നമ്മെ…

Leave a comment