'പിഎം നരേന്ദ്ര മോദി' ഏപ്രിൽ 12ന് തീയറ്ററുകളിൽ

280 0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ഈ മാസം 12 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 

തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുമ്പ് ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ചത്തെ റിലീസ് തീയതി മാറ്റി ആദ്യഘട്ട വോട്ടെടുപ്പിനു തൊട്ടടുത്ത ദിവസത്തേക്കാണ് മാറ്റിയിരിക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 11 ന് ആരംഭിക്കും.

ചിത്രം റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ റിലീസിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം തേടിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ല ചിത്രത്തിന്‍റെ റിലീസെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ‘ഒരു സിനിമയുടെ റിലീസ് തിയതി സംബന്ധിച്ച് തങ്ങള്‍ക്കൊന്നും ചെയ്യാനില്ല’ എന്നാണ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.

സിനിമയുടെ റിലീസ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ‘പിഎം നരേന്ദ്ര മോദി’ ജനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും റിലീസ് ലോക്സഭാ തിരഞ്ഞെടുപ്പു കഴിയും വരെ നീട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹർജി.

Related Post

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

Posted by - Dec 3, 2018, 05:56 pm IST 0
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.വൈകിട്ട് മൂന്നിന് ടാഗോര്‍ തീയേറ്ററില്‍ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യ്തത്. ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക…

നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Posted by - Nov 10, 2018, 09:49 pm IST 0
ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായിരുന്നു…

പ്രമുഖ നടന്‍ മനോജ് പിള്ള അന്തരിച്ചു

Posted by - Jun 22, 2018, 10:08 am IST 0
തിരുവനന്തപുരം: പ്രമുഖ സിനിമാ – സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊല്ലം കുണ്ടറ സ്വദേശിയാണ്. ചന്ദനമഴ, അമല, മഞ്ഞുരുകും…

അജയ് ദേവ്ഗണ്‍ നായകനാകുന്ന 'ടോട്ടല്‍ ധമാല്‍'; ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന്

Posted by - Jan 22, 2019, 10:37 am IST 0
അജയ് ദേവ്ഗണിനെ നായകനാക്കി ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോട്ടല്‍ ധമാല്‍. ചിത്രം ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അനില്‍ കുമാര്‍,…

Leave a comment