രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; വയനാട്ടിൽ റോഡ് ഷോ തുടങ്ങി

66 0

കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയ രാഹുൽ തുറന്ന വാഹനത്തിലാണ് പ്രവർത്തകരോടൊപ്പം കളക്ട്രേറ്റിലെത്തിയത്.

നാല് സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധി സമർപ്പിച്ചത്. രാഹുലിനൊപ്പം നാലുപേർക്ക് മാത്രമാണ് പത്രിക സമർപ്പിക്കാൻ കളക്ടറുടെ ചേമ്പറിലേക്ക് കയറാൻ അനുവാദം ലഭിച്ചത്.

കോഴിക്കോട്ടുനിന്ന് വയനാട്ടിലെ കല്പറ്റയിലുള്ള എസ്‌കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി കളക്ട്രേറ്റിലേക്ക് പോയത് തുറന്ന വാഹനത്തിലാണ്. മണിക്കൂറുകളായി കാത്തു നിൽക്കുന്ന പ്രവര്‍ത്തകരുടെ ആവേശവും വികാരവും കണക്കിലെടുത്താണ് യാത്ര തുറന്ന ജീപ്പിലാക്കിയത്. 

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലുമടക്കം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കളും തുറന്ന വാഹനത്തിൽ കയറിയാണ് കളക്ട്രേറ്റിലേക്ക് പോയത്. 

രാവിലെ മുതൽ തന്നെ വയനാട് നഗരം യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യടക്കിയിരുന്നു. റോഡിനിരുവശവും പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞു. തുറന്ന വാഹനം കടന്ന് പോകുമ്പോൾ ബാരിക്കേഡുകൾ മറിച്ചിട്ട്  പ്രവര്‍ത്തകര്‍ റോഡിലേക്കെത്തുന്ന കാഴ്ചയായിരുന്നു വയനാട് നഗരത്തിൽ ഉണ്ടായത്. 

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങൾക്കെല്ലാം മേലെയായിരുന്നു പലപ്പോഴും പ്രവർത്തകരുടെ  ആവേശം. 

ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധിയും പ്രിയങ്കയും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലും, കോഴിക്കോട് ഗസ്റ്റ് ഹൗസിലുമായിപ്രവര്‍ത്തകര്‍ രാഹുലിനെയും പ്രിയങ്കയേയും സ്വീകരിച്ചു.

വിവിഐപി സന്ദര്‍ശനം കണക്കിലെടുത്ത് വിമാനത്താവളത്തിലും കരിപ്പൂര്‍-കോഴിക്കോട് പാതയിലും കനത്ത സുരക്ഷയാണ് പൊലീസും എസ് പി ജി ഉദ്യോഗസ്ഥരും ഒരുക്കിയത്. വയനാട്ടിലെ വനമേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തണ്ടര്‍ ബോള്‍ട്ടും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തി വരികയായിരുന്നു. കര്‍ണാടക-തമിഴ്നാട് ഭാഗങ്ങളിൽ അവിടുത്തെ സേനകളും തെരച്ചില്‍ നടത്തുന്നുണ്ട്. 

Related Post

രാജരാജേശ്വരി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം

Posted by - May 31, 2018, 04:57 pm IST 0
ബംഗളുരു: കര്‍ണാടകയിലെ രാജരാജേശ്വരി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെ മുനിരത്‌ന 41, 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ മുനിരാജു ഗൗഡയെ ആണ്…

ശോഭാ സുരേന്ദ്രന്‍റെ പ്രചാരണത്തിനിടെ സംഘർഷം

Posted by - Apr 19, 2019, 06:40 pm IST 0
തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ ബിജെപി-സിപി എം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ…

കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖം സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

Posted by - Dec 31, 2018, 08:21 pm IST 0
സൈമണ്‍ ബ്രിട്ടോ ആയുധങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖം സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. കെഎസ് യു ക്രിമിനലുകളുടെ കൊലക്കത്തിക്ക് മുന്നില്‍ ഒന്ന് ഇടറിപ്പോയെങ്കിലും കൊലയാളികളുടെ…

രാഷ്ട്രീയ തട്ടകത്തിലേയ്ക്ക് മാണിയുടെ വിലാപയാത്ര; സംസ്ക്കാരം നാളെ 

Posted by - Apr 10, 2019, 02:28 pm IST 0
കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. ഇന്നലെ വൈകിട്ട് മരിച്ച ശേഷം…

പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്

Posted by - May 22, 2018, 12:29 pm IST 0
കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.  പുതിയ സ്റ്റാന്‍ഡ് പരിസരത്തെ മാരാര്‍ജി ഭവന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന്…

Leave a comment